ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിൽ രാമക്ഷേത്രത്തോടനുബന്ധിച്ച് 1200 കോടിയുടെ ടൂറിസം പദ്ധതി നടപ്പാക്കാൻ യുപി സർക്കാർ. ഇത്തവണത്തെ റിപ്പബ്ലിക് പരേഡിൽ യുപിയുടെ ഫ്ലോട്ടും രാമക്ഷേത്രമായിരിക്കും.

 

രാമക്ഷേത്രം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിച്ച് റോപ് വേ നിർമിക്കാനും നിർദേശമുണ്ട്. സ്വിസ് കമ്പനിയുമായി സാധ്യതാ ചർച്ചകൾ തുടങ്ങി. അയോധ്യ നഗരസഭയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി 1200 പില്ലറുകൾ പണിയുന്നതിനു ഭൂമി പരിശോധനാ റിപ്പോർട്ടിനു കാത്തിരിക്കുകയാണ് ക്ഷേത്രനിർമാണ സമിതി. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം ആരംഭിക്കും.

 

English Summary: Tourism project at Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com