വിവാഹം അറബിക്കടലിനടിയില്‍; ഇത് ഇന്ത്യയില്‍ ഇവിടെ മാത്രം

underwater-marriage
SHARE

വിമാനത്തിനുള്ളിലും പര്‍വ്വതത്തിനു മുകളിലും ബോട്ടിലുമെല്ലാമായി പലതരത്തിലുള്ള രസകരമായ വിവാഹങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അങ്ങനെ വ്യത്യസ്തമായി വിവാഹം കഴിക്കണം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അവസരമാണ് ആന്‍റമാനിലെ ഹാവ്ലോക്ക് ഐലന്‍ഡ് ബീച്ച് റിസോര്‍ട്ട് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. 

അറബിക്കടലിനടിയില്‍ വച്ച് വിവാഹം കഴിക്കാനു ള്ള അവസരമാണ് റിസോര്‍ട്ട് നല്‍കുന്നത്. ഇത്തരത്തിലുള്ള സൗകര്യം ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ഒരേയൊരു റിസോര്‍ട്ടാണിത്. സാഹസികരായ ആളുകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കൂടിച്ചേരല്‍ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നതിനുള്ള അവസരമാണിത്. 

underwater-marriage1

ഇപ്പോള്‍ വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ചു കൊണ്ട് ഒരു ട്രെന്‍ഡ് ആയി വളരുകയാണ് കടലിനടിയിലെ വിവാഹം എന്ന സങ്കല്പം. വധുവിനും വരനുമൊപ്പം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും കടലിനടിയിലേക്ക് പോകാം. ചിരട്ടയും പൂക്കളും പനയോലകളും കൊണ്ടാലങ്കരിച്ച ഒരു സ്റ്റേജും വെള്ളത്തിനടിയില്‍ ഒരുക്കിയിട്ടുണ്ട്. പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വെള്ളത്തിനടിയില്‍ ആശയവിനിമയം നടത്തുന്നത്.

ആന്‍റമാന്‍ നിക്കോബാറിലെ ഏറ്റവും മനോഹരമായ ഒരു ദ്വീപാണ് ഹാവ്ലോക്ക് അഥവാ സ്വരാജ് ദ്വീപ്‌. ചെന്നൈ, കൊല്‍ക്കത്ത മുതലായ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് കപ്പലുകളുണ്ട്. പ്രധാന നഗരങ്ങളില്‍ നിന്നും വിമാനസര്‍വീസും ഉണ്ട്. പോര്‍ട്ട്‌ബ്ലെയറില്‍ നിന്നും ദ്വീപിലെത്താന്‍ ലക്ഷ്വറി കപ്പലുകള്‍ ബുക്ക് ചെയ്യാം. 

havelock-island

നാല് വ്യത്യസ്ത തരത്തിലുള്ള ആഡംബര കോട്ടേജുകളും പൂള്‍ സൈഡ് പാര്‍ട്ടി, ഒത്തുചേരലുകള്‍ക്കായുള്ള സൗകര്യം, ക്രൂയിസ് ബുക്കിംഗ്, ബീച്ച് ബാര്‍, റസ്‌റ്റോറന്‍റ് തുടങ്ങിയ സൗകര്യങ്ങളുമെല്ലാം ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 5000 രൂപ മുതല്‍ മുകളിലേക്കാണ് ഒരു ദിവസത്തേക്കുള്ള വാടക നിരക്ക്.

English Summary: Andaman Resort Hosts Dream Underwater Weddings In The Depths Of Arabian Sea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA