തിരകളോട് കഥ പറഞ്ഞ്... ഗോവയില്‍ അടിച്ചു പൊളിച്ച് പൂര്‍ണ്ണിമ

poornima-indrajith
SHARE

ഈ വര്‍ഷത്തെ അവസാന ആഴ്ച ഗോവയില്‍ ആഘോഷമാക്കുകയാണ് നടി പൂര്‍ണ്ണിമ. കടലില്‍ തിരകള്‍ ആസ്വദിക്കുന്ന ചിത്രങ്ങള്‍ പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കറുത്ത ടോപ്പും നീല ഡെനിം ഷോട്സുമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന പൂര്‍ണ്ണിമയെ ഈ ചിത്രങ്ങളില്‍ കാണാം.

തെക്കന്‍ ഗോവയിലെ പ്രശസ്തമായ പാറ്റ്നം ബീച്ചില്‍ നിന്നുമാണ് പൂര്‍ണ്ണിമ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ബീച്ച് ഷാക്കുകളും സംഗീതവും ജലവിനോദങ്ങളുമെല്ലാമായി സഞ്ചാരികള്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ ഇടമാണ് പാറ്റ്നം  ബീച്ച്. കുടിലുകളുടെ മാതൃകയില്‍ നിര്‍മ്മിച്ച താമസസ്ഥലങ്ങളും മറ്റൊരു മികച്ച അനുഭവമാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. നാവില്‍ കപ്പലോടിക്കുന്ന തനതു ഗോവന്‍ വിഭവങ്ങള്‍ രുചിക്കാനും ഇവിടെ അവസരമുണ്ട്. 

പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുങ്ങുന്ന തിരക്കിലാണ് ഗോവ ഇപ്പോള്‍. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇക്കുറി ഗോവക്ക് വിദേശ അതിഥികളെ നഷ്ടമാകും. 

ഗോവയിലെ വിവിധ ഹോട്ടലുകളില്‍ സഞ്ചാരികള്‍ക്ക് താമസത്തിനായുള്ള 46,000 മുറികളിൽ 27,000 മുറികൾ മാത്രമാണ് ഇക്കുറി വിനോദസഞ്ചാരികൾക്കായി തുറന്നതെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പറയുന്നു. അതിഥികളെ ആകർഷിക്കാനായി ഹോട്ടല്‍ റൂം നിരക്കുകള്‍ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്, 20 മുതൽ 30 ശതമാനം വരെ കുറച്ചിട്ടുണ്ട്. 

ക്രിസ്മസ് അവധി ആഘോഷിക്കാനായി നിരവധി വിനോദസഞ്ചാരികള്‍ ഗോവയില്‍ എത്തിയിരുന്നു. ബാഗ, കലാൻഗ്യൂട്ട്, സിൻക്വെറിം, മോർജിം (നോർത്ത് ഗോവ), കോൾവ, സെർണഭതിം, ബെനോലിം, പലോലെം, പാറ്റ്നം  രാജ്ബാഗ്, തെക്കൻ ഗോവ എന്നിവിടങ്ങളിൽ ഇക്കുറി നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്.

English Summary: Poornima Indrajith Share her Vacation pics from Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA