ADVERTISEMENT

ഇന്ത്യയുടെ സ്‌കോട്ട്‌ലന്‍ഡ് എന്നാണ് നൈനിറ്റാള്‍ അറിയപ്പെടുന്നത്. നൈനിറ്റാളിന്റെ മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. നൈനിറ്റാളിലെ കാഴ്ചകൾ ആസ്വദിച്ച് താമസിക്കുവാനായി നിരവധി റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം ഇവിടെയുണ്ട്. സ്‌കോട്ട്‌ലന്‍ഡിൽ പോകാതെ അന്നാട്ടിലെ അനുഭവം നുകരാൻ പറ്റിയയിടവും ഇൗ നാട്ടിലുണ്ട്.

നൈനിറ്റാളിലെ സൂര്യ ഗാവോണ്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹരിത എസ്റ്റേറ്റ് ആണ് നവീന്‍സ് ഗ്ലെന്‍. മനോഹരമായ ഹിമാലയത്തിന്റെ താഴ്‍‍വാരത്ത് സ്ഥിതിചെയ്യുന്ന ഈ എസ്റ്റേറ്റ് യഥാര്‍ത്ഥത്തില്‍  ഖാന്‍ താഴ്‍‍‍വരയ്ക്കിടയിലായാണ്. വുഡ്ഡ് ഗ്ലെന്‍ എസ്റ്റേറ്റ്‌സ് എന്നറിയപ്പെട്ടിരുന്ന നവീന്‍സ് ഗ്ലെന്‍ സഞ്ചാരികളുടെ പറുദീസയാണ്. കാരണം ഇവിടുത്തെ താമസം ആരെയും മോഹിപ്പിക്കുന്നതാണ്.  പ്രകൃതിയുടെ വിശാലമായ സൗന്ദര്യകാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ എസ്റ്റേറ്റ്, നൈനിറ്റാളിന്റെ തിരക്കൊഴിഞ്ഞ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഏകാന്തത ആഗ്രഹിക്കുന്ന ആര്‍ക്കും മികച്ചൊരു ചോയ്‌സായിരിക്കും.

Naveen-s-Glen4
Image From Naveens Glen Official Site

എസ്‌റ്റേറ്റ് ആണെങ്കിലും പലതരത്തിലുള്ള വില്ലകളുടെ ഒരു സമുച്ചയമാണിവിടം. സ്പാനിഷ് രീതിയില്‍ നിര്‍മിച്ചിരിക്കുന്ന താമസയിടങ്ങളാണ് ഇവിടെയുള്ളത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്‌കോട്ടിഷ് അനുഭവം നുകരാം. പര്‍വ്വത അഭിമുഖമായ കോട്ടേജുകളിലും ഹോംസ്റ്റേകളിലും ശാന്തവും സുസ്ഥിരവുമായ താമസം ഇവിടം പ്രദാനം ചെയ്യുന്നു. ജൈവ, സ്വദേശി സസ്യങ്ങളെ ഉപയോഗിച്ച് സുഖപ്രദമായ ഭക്ഷണം ഉണ്ടാക്കുന്ന മനോഹരമായ ഒരു കഫേയും എസ്റ്റേറ്റില്‍ ഉണ്ട്. ഖാന്‍ താഴ്‍‍വരയില്‍ ഗോല നദിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ മിസ്റ്റി ഹിമാലയന്‍ എസ്റ്റേറ്റിലേക്ക് അവധിക്കാല യാത്ര തരപ്പെടുത്തുന്നവര്‍ നിരവധിയാണ്. ഡൽഹിയിൽ നിന്ന് 290 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന എസ്റ്റേറ്റ്,പ്രകൃതിയുടെയും വന്യജീവികളുടെയും മാന്ത്രിക ലോകത്തേക്കാണ് എത്തിക്കുന്നത്.

Naveen-s-Glen3
Image From Naveens Glen Official Site

രണ്ടോ മൂന്നോ കിടപ്പുമുറികളുള്ള വില്ലകളും,ഓര്‍ഗാനിക് ഫാം, ഗ്രീന്‍ വാലി, പൈന്‍ മരങ്ങള്‍, മൂടല്‍മഞ്ഞിൽ മൂടിയ ഹിമാലയം തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സ്ഥലത്തിനുണ്ട്. നൈനിറ്റാളിലെ ഈ എസ്റ്റേറ്റിലെ താമസം ദൈനംദിന ജീവിതത്തിലെ അരാജകത്വത്തില്‍ നിന്നുള്ള ഒരു ഇടവേള മാത്രമല്ല, ഹൃദയത്തിനും ആത്മാവിനുമുള്ള ഒരു സുഖ ചികിത്സ കൂടിയാണെന്നാണ് ഇവിടെ താമസിച്ച് മടങ്ങുന്നവരുടെ അഭിപ്രായം.

Naveen-s-Glen1
Image From Naveens Glen Official Site

ശാന്തതയും പ്രകൃതിയുടെ അപൂര്‍വ സൗന്ദര്യവും കൊതിക്കുന്ന ആരും തീര്‍ച്ചയായും ഒരു തവണയെങ്കിലും ഇവിടെ സന്ദര്‍ശിക്കണം.

English Summary: Scotland Feels In Nainital, How About A Cozy Stay This Spanish Villa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com