ADVERTISEMENT

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി യാത്രയിലാണ് സെലിബ്രിറ്റികളിൽ ഭൂരിഭാഗവും. മറ്റു താരങ്ങൾ വിദേശരാജ്യങ്ങൾ തെരഞ്ഞെടുത്തപ്പോള്‍ മിസ് വേൾഡ് ടൂറിസം പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി സോണാല്‍ ചൗഹാന്‍ അവധി ആഘോഷിക്കാനായി തെരഞ്ഞെടുത്തത് ഗോവയാണ്. 

ഗോവയിൽ നിന്ന് പകർത്തിയ നിരവധി ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.  പിങ്കും വെള്ളയും നിറങ്ങളിലുള്ള ഹാള്‍ട്ടര്‍ നെക്ക് ബിക്കിനിയണിഞ്ഞ് അതിമനോഹരിയായി നില്‍ക്കുന്ന ചിത്രത്തിനൊടൊപ്പം ''ആഴം പേടിയില്ലെങ്കില്‍ എന്‍റെ കൂടെ പോരൂ' എന്നും താരം കുറിച്ചിട്ടുണ്ട്. 

തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി സിനിമകളില്‍ സജീവമാണ് ‌നായികയും മോഡലും ഗായികയുമായ സോണാല്‍. 2008-ല്‍ പുറത്തിറങ്ങിയ 'ജന്നത്ത്' എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രത്തില്‍ നായികയായാണ് സോണാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2005-ല മലേഷ്യയിലെ മിറിയിൽ മിസ്‌ വേൾഡ് ടൂറിസമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിസ്സ് വേൾഡ് ടൂറിസം കിരീടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് സോണാല്‍. ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ മെന്‍സ് ലൈഫ്സ്റ്റൈല്‍ മാഗസിനായ എഫ്എച്ച്എമ്മിന്‍റെ കവർ ഗേളായും പ്രത്യക്ഷപ്പെട്ടു.

പുതിയ കൊറോണ തരംഗത്തിനിടയിലും നിരവധി സഞ്ചാരികളാണ് ഗോവയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിച്ചേര്‍ന്നത്. വിജയ്‌ ദേവരകൊണ്ട, മലൈക അറോറ- അര്‍ജുന്‍ കപൂര്‍, ശില്‍പ്പ ഷെട്ടി, നേഹ കക്കര്‍- രോഹന്‍പ്രീത് സിംഗ് തുടങ്ങിയ സെലിബ്രിറ്റികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 

രാജ്യാന്തര വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ സാധാരണ ഉണ്ടാവാറുള്ളതുപോലെ ഗോവയില്‍ ഇക്കുറി വിദേശ ടൂറിസ്റ്റുകള്‍ ഉണ്ടായില്ല. എന്നിരുന്നാലും ബീച്ചുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു, പ്രത്യേകിച്ച് വടക്കൻ ഗോവയിലെ കാലൻ‌ഗ്യൂട്ട്, ബാഗ, കാൻ‌ഡോലിം തുടങ്ങിയ പ്രശസ്തമായ ബീച്ചുകളില്‍ നിരവധി സഞ്ചാരികള്‍ എത്തി.

പുതുവത്സര വേളയില്‍ നൈറ്റ്ക്ലബ്ബുകളും ഇവന്‍റ് വേദികളും ഇക്കുറിയും ബീച്ച് സൈഡ് പാർട്ടികൾക്കും മറ്റു പരിപാവിനോദ ടികള്‍ക്കും സാക്ഷ്യം വഹിച്ചു. നാട്ടുകാരും ഇക്കുറി ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തതിനാല്‍ ഗോവയുടെ പല ഭാഗങ്ങളിലും തിരക്കേറിയ റോഡുകളും ട്രാഫിക് ജാമുകളും അനുഭവപ്പെട്ടു.

 

English Summary: Celebrity Travel Sonal Chauhan Goa Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com