ADVERTISEMENT

 

Polur--travel6

കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ചകൾ ഒരുക്കുന്ന കൊടൈക്കനാൽ എന്ന സുന്ദരഭൂമിയിലേക്ക് നിരവധി യാത്രികരാണ് എത്തിച്ചേരുന്നത്.

Polur--travel4

എന്നാൽ ഇങ്ങോട്ടുള്ള യാത്രയിൽ അധികമാരും സന്ദർശിക്കാത്ത മനോഹരയിടമാണ് പൊലൂർ. കൊടൈക്കനാലിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് ഇൗ സ്ഥലം.

Polur--travel11

സമുദ്രനിരപ്പിൽ നിന്നും 6150 അടി ഉയരത്തിലുള്ള മഞ്ഞുപുതച്ച ഇൗ ഗ്രാമം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.

Polur--travel5

പ്രകൃതിയൊരുക്കിയ വശ്യമനോഹരമായ കാഴ്ചകളാണിവിടെ. വർഷങ്ങൾക്ക് മുമ്പ് ആദിവാസി കുടുംബങ്ങള്‍ മാത്രമായിരുന്നു പൊലൂരിൽ താമസിച്ചിരുന്നത്.

Polur-travel1

 

Polur-travel3

ഇപ്പോൾ പൊലൂരിന്റെ സൗന്ദര്യം കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.

Polur--travel9

 

Polur--travel12

മഞ്ഞിൽ പൊതിഞ്ഞ ഗ്രാമത്തിന്റെ കാഴ്ചയും വെള്ളിമേഘങ്ങളുടെ സൗരഭ്യവും ഒരുമിച്ച പൊലൂർ ആദ്യകാഴ്ചയിൽ തന്നെ ആരുടെയും മനസ്സ് കീഴടക്കും.

 

ഇവിടുത്തെ മറ്റൊരു ‌ആകർഷണം പച്ചക്കറിത്തോട്ടങ്ങളാണ്.

ക്യാരറ്റ്, ഉരുളകിഴങ്ങ്, വെളുത്തുള്ളി, ബട്ടർ ബീൻസ് എന്നിവയാണ് പ്രധാന വിളകള്‍. കാഴ്ചകൾ ആസ്വദിച്ച് താമസിക്കാനെത്തുന്ന സഞ്ചാരികളെ കാത്ത് ബ്ലൂ മൂൺ ഹട്ട് എന്ന ഫാം സ്റ്റേയും ഇവിടെയുണ്ട്.

മണ്ണു കൊണ്ടു നിർമിച്ച ഇരുമുറികളുള്ള ഫാം സ്റ്റേയിലെ താമസവും കാഴ്ചകളും നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. എന്നാൽ റെ‍ഡിയാകുകയല്ലേ? അടുത്ത യാത്ര പൊലൂരിന്റെ മടിത്തട്ടിലേക്കാകാം.

 

English Summary: Travel from Kodaikanal to Polur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com