ചിറകുവിരിച്ച മഞ്ഞപ്പറവയെപ്പോലെ നടി നിമിഷ സജയന്‍റെ രാജസ്ഥാൻ യാത്ര

Nimisha-sajayan
SHARE

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദ‌യം കവര്‍ന്ന ശാലീന സുന്ദരിയാണ് നിമിഷ സജയൻ. നിമിഷയുടെ ഇഷ്ടം എന്തെന്ന് ചോദിച്ചാൽ യാത്രകളും കാഴ്ചകളുമാണെന്ന് ഒറ്റവാക്യത്തിൽ ഉത്തരം പറയും. അഭിനത്തോടൊപ്പം യാത്രകളെയും പ്രണയിക്കുന്നയാളാണ് നിമിഷ. കുട്ടിക്കാലം മുതൽ യാത്രകള്‍ ചെയ്യാൻ അത്രമേൽ ഇഷ്ടമാണ്. യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ചത് തന്റെ അധ്യാപകനാണെന്ന് നിമിഷ പറയുന്നുണ്ട്. പഠനസമയത്ത് ചരിത്രവും സാമൂഹികവുമായി ബന്ധപ്പെട്ട ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട്. മുത്തശ്ശിമാർ പറഞ്ഞുകൊടുക്കുന്ന െഎതീഹ്യകഥകളുൾപ്പടെ ചരിത്രാപരമായ കഥകള്‍ വായിക്കുവാനും അവയൊക്കെ നേരിട്ട് കാണുവാനും നിമിഷക്ക് പ്രത്യേക ഇഷ്ടമാണ്. 

കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാട്ടിലേക്ക്

ഇപ്പോഴിതാ ചരിത്രകഥകള്‍ നിറഞ്ഞ രാജസ്ഥാന്‍റെ മണ്ണിലൂടെയുള്ള യാത്രയിലാണ് നിമിഷ. യാത്രക്കിടെ എടുത്ത മനോഹര ചിത്രങ്ങളും നിമിഷ സമൂഹമാധ്യമത്തില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ജയ്പ്പൂരില്‍ നിന്നും മഞ്ഞ നിറത്തിലുള്ള വര്‍ണ്ണാഭമായ കുര്‍ത്തിയണിഞ്ഞു എടുത്ത ചിത്രത്തിന് താരങ്ങള്‍ അടക്കമുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ രാജസ്ഥാനിലെ ജല്‍മഹല്‍ പാലസില്‍ നിന്നും അമേരില്‍ നിന്നും ജയ്പ്പൂരില്‍ എടുത്ത മറ്റു ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് നടി ലെനയ്ക്കൊപ്പം അഭിനയിച്ച പുതിയ സിനിമയായ  'ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ ദി വാട്ടറി'ന്‍റെ ക്രൂവിനുമൊപ്പം ലണ്ടനിലായിരുന്നു നിമിഷ. യുകെയിലെ രണ്ടാമത്തെ വലിയ സിറ്റിയായ ബര്‍മിംഗ് ഹാമിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. അവിടെ നിന്നുള്ള ചിത്രങ്ങളും നിമിഷ പങ്കുവടിച്ചിരുന്നു.

രാജസ്ഥാനിലിപ്പോള്‍ ടൂറിസം സീസണാണ്. മനോഹരമായ കാലാവസ്ഥയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടൂറിസം മേഖലയില്‍ 50-60 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍, ഈ നഷ്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാന്‍.

ടൂറിസം മേഖലയില്‍ നിന്നും കൂടുതല്‍ വരുമാനം നേടുന്നതിന്‍റെ ഭാഗമായി പുതിയ പദ്ധതികളും രാജസ്ഥാന്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയില്‍, ഒരു തുക ഈടാക്കി വെഡ്ഡിംഗ് ഷൂട്ടുകള്‍ പോലെയുള്ള പരിപാടികള്‍ നടത്താനുള്ള സ്കീം ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ലോകത്തെ തന്നെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ഈ നടപടി കൂടുതല്‍ സഞ്ചാരികളെയും പ്രാദേശികരെയും ഒരുപോലെ ആകര്‍ഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ജയ്പൂരിലാണ് ഇത് ആദ്യമായി നടപ്പാക്കുന്നത്. കൂടാതെ, ഹവ മഹല്‍, അംബർ പാലസ്, ആൽബർട്ട് ഹാൾ, ജന്തർ മന്തർ, നഹർഗഡ്, വിദ്യാധർ കാ ബാഗ്, സിസോഡിയ റാണി കാ ബാഗ്, ഇസാർലത്ത് എന്നിവയിലും ചിത്രീകരണം നടത്താം. ഓഫീസ് സമയങ്ങളിൽ ഉള്ള ഷൂട്ടിംഗിന് ഓരോ രണ്ട് മണിക്കൂറിലും 5,000 രൂപയും ഓഫീസ് സമയത്തിന് മുമ്പോ ശേഷമോ ഉള്ള ഷൂട്ടിനു മണിക്കൂറിൽ 15,000 രൂപയുമാണ്‌ ചാര്‍ജ് ഈടാക്കുക.

English Summary: Celebrity Travel Actress Nimisha Sajayan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA