വെളുത്ത മുതലകളും രാജവെമ്പാലയും പെരുമ്പാമ്പും; സഞ്ചാരികളെ കാത്ത് പാർക്ക്

Bhitarkanika-park
SHARE

പ്രകൃതിസ്‌നേഹികളായ സഞ്ചാരികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഭിതാര്‍കനിക നാഷണല്‍ പാര്‍ക്കിൽ നിന്നുമുള്ള വാർത്ത. ലോകത്തിലെ ഏറ്റവും വലിയ വെളള മുതലസംരക്ഷണ കേന്ദ്രമാണിത്. ഏറെക്കാലമായി സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാതിരുന്ന ഈ നാഷണല്‍ പാര്‍ക്ക് വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്.

ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് ഭിതാര്‍കനിക നാഷണല്‍ പാര്‍ക്ക് എന്ന ഈ മുതലസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. സുന്ദര്‍ബന്‍സിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥയാണ് ഭിതാര്‍കനിക. രാജ്യത്ത് ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന ഉപ്പുവെള്ള മുതലകളുടെ ആവാസകേന്ദ്രമാണിത്. ബൈതാരാണി-ബ്രാഹ്മണി നദിയുടെ എസ്റ്റ്യുറിന്‍ പ്രദേശത്താണ് ഈ ദേശീയ ഉദ്യാനം. സമ്പന്നമായ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. രാജവെമ്പാല, വംശനാശഭീഷണി നേരിടുന്ന ഉപ്പുവെള്ള മുതലകള്‍ എന്നിവയെ നേരിട്ടുകാണുവാനും അവയുടെ ആവാസവ്യവസ്ഥകള്‍ കണ്ടുമനസിലാക്കാനും മികച്ചയിടമാണീ പാർക്ക്. പക്ഷി നിരീക്ഷകര്‍ക്കും ഭിതാര്‍കനിക ദേശീയ ഉദ്യാനത്തില്‍ എത്തിയാൽ മനോഹരമായ ഡാര്‍ട്ടാര്‍, ബ്ലാക്ക് ഐബിസ് എന്നിവയടക്കം നിരവധി പക്ഷികളെയും കാണാനാകും.

കൊല്‍ക്കത്ത മുതല്‍ ഒഡീഷ വരെ അടുത്തിടെ സമാരംഭിച്ച റോഡ് ട്രിപ്പ് സര്‍ക്യൂട്ടുകളില്‍ ഒന്നാണ് ഭിതാര്‍കനിക. സംസ്ഥാനത്ത് റോഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒഡീഷ ടൂറിസം കൊല്‍ക്കത്തയില്‍ നിന്ന് മനോഹരമായ മൂന്ന് റോഡ് ട്രിപ്പ് സര്‍ക്യൂട്ടുകള്‍ പ്രഖ്യാപിച്ചുണ്ട്. ആദ്യത്തെ സര്‍ക്യൂട്ട്, ഡീപ് ഇന്‍ ദ മംഗ്റോവ്‌സ്, ഇത് കൊല്‍ക്കത്ത മുതല്‍ ഭിതാര്‍കനിക വരെ നീളുന്നതാണ്. ചണ്ഡിപൂര്‍ ബീച്ച്, ബിച്ചിത്രാപൂര്‍ കണ്ടല്‍ വന്യജീവി സങ്കേതം, ഭിതാര്‍കനിക നാഷണല്‍ പാര്‍ക്ക്, തലസാരി ബീച്ച്,പാലസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ റൂട്ടിലാണുള്ളത്.

പ്രസിദ്ധമായ ഗഹിര്‍മാത ബീച്ചുമായി അതിര്‍ത്തി പങ്കിടുന്നതാണ് ഭിതര്‍കനിക വന്യജീവി സങ്കേതത്താല്‍ ചുറ്റപ്പെട്ടതുമായ ഈ പാര്‍ക്ക്. ഇവിടെ കാഴ്ചകൾ മാത്രമല്ല ബോട്ട് സവാരിയും നടത്താം. ഇടതൂര്‍ന്ന വനങ്ങളിലൂടെയും സാഹസിക പാതയിലൂടെയും കടന്നുപോകുന്ന സവാരിയില്‍ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക. 

English Summary: World’s Largest White Crocodile Park Reopens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA