ലോകത്തെ ഏറ്റവും വലിയ പ്രതിമയ്ക്കരികിൽ നിന്നു ചിത്രം പകർത്തി ബോളിവുഡ് നടി

poojabatra-1
SHARE

'ഇന്ത്യയുടെ ഉരുക്കുമനുഷ്യ'ന്‍റെ പ്രതിമയ്ക്ക് മുന്നില്‍ നിന്നും ചിത്രം പോസ്റ്റ്‌ ചെയ്ത് ബോളിവുഡ് നടി പൂജ ബത്ര. ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ മുന്നില്‍ നിന്നും വെളുത്ത ഫ്രോക്കണിഞ്ഞ് സുന്ദരിയായാണ്‌ പൂജ ബത്ര നില്‍ക്കുന്നത്.  

ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമിലുള്ള  സാധു ബെറ്റ് എന്ന ചെറു ദ്വീപില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഈ പ്രതിമ കാണാന്‍ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. 2018 ഒക്ടോബറില്‍ നടന്ന ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടേയ്ക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ 'സ്പ്രിംഗ് ടെംപിൾ ബുദ്ധ'യെ പിന്നിലാക്കിയാണ് പട്ടേൽ പ്രതിമ മുന്നിലെത്തിയത്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമാണ് ഈ ഏകതാപ്രതിമയ്ക്കുള്ളത്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഉയരം, എന്നാല്‍ സ്റ്റാച്യു ഓഫ് യൂണിറ്റിക്കാവട്ടെ, 182 മീറ്റർ ഉയരമുണ്ട്.  പ്രമുഖ ശില്പി റാം വി സുതർ ആണ് ഈ ശില്‍പ്പം രൂപകല്പന ചെയ്തത്. സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, ഇന്ത്യയുടെ ഏകീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു സർദാർ വല്ലഭായ് പട്ടേൽ. അദ്ദേഹത്തോടുള്ള ആദരസൂചകമായി, 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു പട്ടേല്‍ പ്രതിമയ്ക്ക് തറക്കല്ലിട്ടത്. നാല് വർഷങ്ങൾ കൊണ്ട് പൂർത്തീകരിച്ച പ്രതിമയ്ക്ക് 2989 കോടി ഇന്ത്യൻ രൂപയാണ് ചെലവ് വന്നത്. 33,000 ടൺ ഉരുക്ക് ഇതിനായി ഉപയോഗിച്ചു. 

ഉരുക്കുകൊണ്ടുള്ള ഘടനയിൽ കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ പ്രതിമയുടെ പുറംഭാഗം വെങ്കലം പൂശിയിട്ടുണ്ട്. പ്രതിമ കൂടാതെ ഒരു സന്ദർശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺവെൻഷൻ സെന്‍റര്‍, ലേസർ ഷോ തുടങ്ങിയവയും ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരകന്ദ്രങ്ങളിലൊന്നാണ് ഇവിടം. രാത്രി താമസം വേണ്ടവര്‍ക്കായി സമുച്ചയത്തിനുള്ളില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്.

English Summary: Celebrity Travel Pooja Batra Statue of Unity Gujarat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA