ADVERTISEMENT

കോവിഡ് തിരിച്ചടിക്കു പിന്നാലെ ആകെയുണ്ടായിരുന്ന വിമാനസർവീസ് കൂടി റദ്ദാക്കിയതോടെ ജയ്സൽമേറിലെ ടൂറിസം മേഖല തലയിൽ കൈവച്ചു. എന്നാൽ, അതിനെ മറികടക്കാൻ അവർ ഒരു പൊടിക്കൈ കണ്ടെത്തി. എന്തെന്നോ? നാട്ടുകാരും വിമാനക്കമ്പനിയുമായി ഒരു ‘അണ്ടർസ്റ്റാൻഡിങ്’!

രാജസ്ഥാനിലെ ജയ്സൽമേറിലേക്കു സർവീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനിയായ ‘സ്പൈസ്ജെറ്റ്’ ഫ്ലൈറ്റുകൾ നിർത്തലാക്കുന്നതായി കഴിഞ്ഞ ജനുവരി 16ന് ആണു അറിയിച്ചത്. ഇതോടെ നഗരത്തിലേക്ക് ഇതരസംസ്ഥാന ടൂറിസ്റ്റുകളുടെ വരവു പൂർണമായും ഇല്ലാതായി.

പ്രാദേശിക എൻജിഒയായ ‘ഐ ലവ് ജയ്സൽമേർ’ ആണ് ഇതിനു പരിഹാരം കണ്ടെത്താൻ രംഗത്തിറങ്ങിയത്. പ്രധാനമന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രാലയം, ഗവർണർ, ടൂറിസം വകുപ്പ് എന്നിവർക്കും നിവേദനങ്ങൾ സമർപ്പിച്ചു. ഒടുവിൽ, ഇക്കഴി‍ഞ്ഞ നാലാം തീയതി ജയ്സൽമേർ വികാസ് സമിതിയും ജില്ലാ ഭരണകൂടവും ചേർന്ന് സ്പൈസ്ജെറ്റുമായി ധാരണാപത്രം ഒപ്പിട്ടു. ധാരണയെന്തെന്നോ? ജയ്സൽമേർ സർവീസ് മൂലം വിമാനക്കമ്പനിക്കുണ്ടാകുന്ന നഷ്ടം പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) വീട്ടും. കമ്പനിയും നാട്ടുകാരും ടൂറിസ്റ്റുകളും ഹാപ്പി.നേരത്തേ, ശുചീകരണ യജ്ഞം, വൃക്ഷത്തൈ നടീൽ, ജലാശയ സംരക്ഷണം എന്നിവയിലൂടെ ശ്രദ്ധേയമായ എൻജിഒ ആണ് ‘ഐ ലവ് ജയ്‌സൽമേർ’.

English Summary: Bid to Boost Tourism in Jaisalmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com