പ്രായമൊക്കെ വെറും നമ്പറല്ലേ? തരംഗമായി റിയ സെന്നിന്റെ ഗോവൻ അവധി ആഘോഷ ചിത്രങ്ങൾ

riya-sen
SHARE

അഭിനേത്രിയും മോഡലുമായ റിയ സെൻ അവധിക്കാല യാത്രയിലാണ്. ഗോവൻ ട്രിപ്പിന്റെ വിശേഷങ്ങളുമായി സമൂഹമാധ്യമത്തിൽ തരംഗമായികൊണ്ടിരിക്കുകയാണ് താരം. ബിക്കിനിയിൽ ഗോവയിലെ മോർജിം ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്ന റിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ കാലങ്ങൾക്ക് ശേഷമാണ് റിയ യാത്ര ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. പഴയതിലും സുന്ദരിയായി ബിക്കിനിയിൽ തിളങ്ങിനിൽക്കുന്ന റിയയെയാണ് ഗോവൻ ബീച്ച് ചിത്രങ്ങളിൽ. 

ഗോവയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോർജിം ബീച്ചിലാണ് താരം. വടക്കൻ ഗോവയിലെ ഏറ്റവും ശാന്തമായ ബീച്ചുകളിൽ ഒന്നാണ് മോർജിം ബീച്ച്.  ഒലിവ് റിഡ്‌ലി കടലാമകളുടെ ആവാസ കേന്ദ്രംകൂടിയാണ്. അതിനാൽ മോർജിം ബീച്ചിനെ ആമ ബീച്ച് എന്നും വിളിക്കാറുണ്ട്. 3 കിലോമീറ്റർ നീളമുള്ള ബീച്ച് ഒരു നീണ്ട നടത്തത്തിനും സൂര്യാസ്തമയ കാഴ്ചയ്ക്കും അനുയോജ്യമാണ്. വിനോദസഞ്ചാരികൾ കൂടുതലും മോർജിം ബീച്ച് സന്ദർശിക്കുന്നത് ബീച്ച് ഷാക്കുകളിലും സൺബെഡുകളിലും ഉല്ലസിക്കാനായിട്ടാണ്. ഓതൻറിക് ഗോവൻ പാചകരീതിയും മികച്ച വിശ്രമ സമയവും നൽകുന്ന ധാരാളം റെസ്റ്റോറന്റുകളും കോട്ടേജുകളും ഇവിടെയുണ്ട്. 

മോർജിം ബീച്ച് 'ലിറ്റിൽ റഷ്യ' എന്നും അറിയപ്പെടുന്നു. റഷ്യൻ നിവാസികളുടെ വലിയൊരു വാസസ്ഥലം ഇവിടെ ഉള്ളതിനാലാണത്. ശാന്തമായൊരു അവധിക്കാലം സ്വപ്നം കാണുന്ന എല്ലാവർക്കും മോർജിം മികച്ച ചോയ്സ് ആണ്.

Celebrity Travel Riya Sen Goan Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA