ADVERTISEMENT

കൊച്ചി∙ കൂട്ടുകാർ ഗാങ് ചേർന്ന് കാറിൽ അഖിലേന്ത്യാ പര്യടനം നടത്തുന്നതും ദമ്പതികൾ യാത്രപോകുന്നതുമൊക്കെ സാധാരണം. പക്ഷേ അമ്മയും പതിനൊന്നു വയസായ മകനും ചേർന്നൊരു അഖിലേന്ത്യാ യാത്ര! അത്തരമൊരു അപൂർവതയാണ് മിത്രയും മകൻ നാരായനും ചേർന്ന് അവതരിപ്പിക്കുന്നത്..

road-trip4

തൃപ്പുണിത്തുറ ഗവ. ആയൂർവേദ കോളജിലെ ഡോക്ടറാണ് മിത്ര സതീഷ് (40) കൊച്ചിയിൽ നിന്നു തിരിച്ച യാത്ര ദിവസം തോറും ഏകദേശം 800 കിലോമീറ്റർ പിന്നിട്ട് ഇപ്പോൾ അസമിൽ എത്തിയിട്ടുണ്ട്. കന്യാകുമാരി,തിരുനൽവേലി,തഞ്ചാവൂർ,ചെന്നൈ, ആന്ധ്ര, ബംഗാൾ, അസം... കോവിഡ് മൂലം നിന്നു പോയ യാത്രകളെ പുനരുജ്ജീവിപ്പുകയാണ് മിത്രയുടെ ലക്ഷ്യം. മകനെയും കൂട്ടി ഇന്ത്യ മുഴുവനുമുള്ള യാത്രയേക്കാൾ ആത്മവിശ്വാസം പകരുന്ന മറ്റെന്തുണ്ട്? ഇങ്ങനെയൊരു യാത്ര വിജയകരമായി അവസാനിക്കുമ്പോൾ ടൂറിസ്റ്റുകൾക്ക് കോവിഡിനെ പേടിച്ചുള്ള യാത്രാപ്പേടി തന്നെ അവസാനിക്കുമെന്ന് മിത്ര പറയുന്നു.

road-trip2

മിത്ര കഴിഞ്ഞ 11 വർഷമായി ഡ്രൈവ് ചെയ്യുന്നുണ്ട്. സ്വയം കാറോടിച്ച് ഭൂട്ടാൻ വരെ പോയിട്ടുമുണ്ട്. പുതിയ പാരമ്പര്യങ്ങളും കാഴ്ചകളും വിഭവങ്ങളും സംസ്ക്കാരങ്ങളുമെല്ലാം ആസ്വദിക്കാം. വേറാരുമില്ലാത്തതിനാൽ കിട്ടുന്ന സമ്പൂർണ സ്വാതന്ത്ര്യമൊന്നു വേറേ.

road-trip3

പകൽ സമയം മാത്രം യാത്ര ചെയ്യുക,ചെലവു കുറച്ചു നിർത്തുക. സുഖസൗകര്യങ്ങൾക്കല്ല അനുഭവങ്ങൾക്കാണു പ്രാധാന്യം നൽകേണ്ടതെന്ന് മിത്ര പറയന്നു. വാക്സിനേഷൻ എടുത്തതിനാൽ കോവിഡ് പേടി വേണ്ട. 

ഒറ്റയ്ക്കു യാത്ര എന്തുകൊണ്ട്? ‘‘ സ്വന്തം ഇഷ്ടം അനുസരിച്ചു യാത്ര ചെയ്യാം. വെളുപ്പിന് 5 മണിക്ക് യാത്ര തുടങ്ങാം. എനിക്ക് നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇഷ്ടമല്ല. ഗ്രാമങ്ങളിലൂടെ ജനജീവിതം കണ്ട്, നാടൻ ഭക്ഷണം കഴിച്ച് യാത്ര ചെയ്യാനാണിഷ്ടം. അതിനും ഒറ്റയ്ക്കുള്ള യാത്രയാണു നല്ലത്. മകനെ കൊണ്ടു വന്നതു ശരിയായ തീരുമാനമായിരുന്നു. അവനും ഗ്രാമങ്ങൾ ഇഷ്ടപ്പെടുന്നു, ഗ്രാമീണരുമായി ഇടപഴകുന്നു. യാത്ര അവനും നന്നായി ആസ്വദിക്കുന്നു.

road-trip1

മാരുതി എസ്ക്രോസ് കാറിൽ മാർച്ച് 17ന് തുടങ്ങിയ യാത്ര ഇന്നലെ അസം അതിർത്തിയിൽ എത്തി. ഇന്ന് അരുണാചലിലെ ഇറ്റാനഗറിലെത്തും. ബസ്തറിൽ നിന്നു പോന്ന ശേഷമാണ് അവിടെ ജവാൻമാർക്കു നേരേ നടന്ന ആക്രമണത്തിന്റെ വാർത്ത കേൾക്കുന്നത്. ബസ്തറിലേയും അസമിലേയും മറ്റനേകം ഇടങ്ങളിലേയും ആദിവാസികളുമായി ഇടപഴകി. വഴിയിലെങ്ങും അപകടകരമായ പ്രശ്നങ്ങൾ ഉണ്ടായില്ല. ആർടിപിസിആർ സർട്ടിഫിക്കറ്റും എങ്ങും ചോദിച്ചില്ല.

ഇത്തരമൊരു യാത്ര മറ്റു യാത്രികർക്കു പ്രചോദനമാവണം എന്നു തന്നെയാണ് മിത്രയുടെ ലക്ഷ്യം. കോവിഡ് കാലം ടൂറിസത്തിന് വൻ തിരിച്ചടിയായിരുന്നു. റിസോർട്ടുകളുടെ നഷ്ടത്തേക്കാൾ ഗ്രാമങ്ങളിൽ വരുന്ന വരുമാന നഷ്ടം വലുതാണ്. അതിൽ മാറ്റമുണ്ടാവണം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ കറങ്ങി സിക്കിമിലെത്തി ജാർഘണ്ഡ്, യുപി, ഡൽഹി...ജൂൺ പാതിയോടെ കേരളത്തിൽ മഴ തകർക്കുമ്പോൾ മിത്ര തിരിച്ചെത്തും.

English Summary: Mother and Son on epic road Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com