രാത്രിയിൽ തിളങ്ങുന്ന ഗോവയിലെ അദ്ഭുത ബീച്ച്

HIGHLIGHTS
  • ഏപ്രില്‍ 29 മുതല്‍ മേയ് മൂന്നുവരെ ഗോവയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്
Betalbatim-Beach
Image From Twitter
SHARE

ഗോവ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ഗോവ. വിദേശികൾക്കും സ്വദേശികൾക്കും ആതിഥേയത്വം വഹിക്കുന്ന, ആട്ടവും പാട്ടും നിറഞ്ഞ ഗോവയുടെ കടൽത്തീരങ്ങള്‍. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഇരുട്ടിൽ തിളങ്ങുന്ന ബീച്ചുകളും ഗോവയിലുണ്ട്. ഗോവയിലെ ബീറ്റല്‍ബാറ്റിം ബീച്ചാണ് രാത്രി തിളങ്ങുക. ഗോവയിലെ സൺസെറ്റ് ബീച്ച് എന്നാണ് ബീറ്റൽബാറ്റിം ബീച്ച് അറിയപ്പെടുന്നത്.

ബയോലൂമിനിയെസെന്റ് ആല്‍ഗകള്‍ വെള്ളത്തിലുള്ളതുകൊണ്ടാണ് ഈ ബീച്ചിലെ ജലത്തിന് തിളക്കം വരുന്നത്. വളരെ കുറച്ച് സമയം മാത്രമേ സഞ്ചാരികള്‍ക്ക് ഈ തിളക്കം കാണാൻ സാധിക്കുള്ളൂ. എന്നാലും സഞ്ചാരികളുടെ ഇടയിൽ അത്ര പ്രശസ്തമല്ല ഇൗ മനോഹര ബീച്ച് എങ്കിലും ഇൗ അദ്ഭുത കാഴ്ച ആസ്വദിക്കുവാനായി നിരവധി സഞ്ചാരികൾ എത്താറുണ്ട്.

ബീറ്റല്‍ബാറ്റിം ബീച്ചിന്റെ സൗന്ദര്യത്തിനൊപ്പം പാരാസൈലിങ് പോലുള്ള നിരവധി സ്പോർട്സ് വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗോവയിെല മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി വളരെ ശാന്തസുന്ദരം വൃത്തിയുള്ളതുമായ ബീച്ചാണിത്. പൈൻ മരങ്ങൾനിറഞ്ഞ വെള്ള മണൽവിരിച്ച ബീറ്റൽബാറ്റിം ബീച്ച് കാഴ്ചയിൽ മനോഹരിയാണ്. നിരവധി ഡോള്‍ഫിനുകളെയും ഈ ബീച്ചില്‍ കാണാനാകും.നിരവധി പക്ഷികളുടെയും ആവാസകേന്ദ്രമാണിവിടം.ഗോവ  വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ബീറ്റല്‍ബാറ്റിം ബീച്ച് സ്ഥിതി ചെയ്യുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായ ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് മൂലം ഇപ്പോള്‍ ഈ ബീച്ചിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. കൂടാതെ ഏപ്രില്‍ 29 മുതല്‍ മേയ് മൂന്നുവരെ ഗോവയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗൺ നടപ്പിലാക്കുന്ന നാല് ദിവസത്തിനിടെ ഗോവയിലേക്ക് വരുന്ന സഞ്ചാരികൾക്ക് അവര്‍ ബുക്ക് ചെയ്ത ഹോട്ടലുകളിൽ താമസിക്കാൻ അനുമതിയുണ്ട്, എന്നാല്‍ പുറത്തേക്ക് പോകാനാവില്ല.

English Summary: Glowing Beach in Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA