ലോകമെങ്ങും പാറിപ്പറന്നു നടന്നിരുന്ന ആ ദിനങ്ങള്‍ക്കായി; നടി സംയുക്തയുടെ യാത്രാ ഒാർമകൾ

samyuktha-menon
SHARE

കോവിഡ് പടരുന്ന സാഹചര്യത്തില്‍ യാത്രകൾ ഒഴിവാക്കി എല്ലാവരും വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയാണ്. യാത്രയില്ലാത്ത ഈ ദിനങ്ങളില്‍, യാത്ര നടത്തിയ ദിനങ്ങളെ ഓര്‍മിച്ചെടുക്കുകയാണ് നടി സംയുക്താ മേനോന്‍. വികാരാധീനമായ ഒരു കുറിപ്പും മുന്‍പ് നടത്തിയ ഒരു യാത്രയില്‍ നിന്നുള്ള ചിത്രവും സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

ഹരിദ്വാറില്‍ നിന്നും എടുത്ത ചിത്രമാണ് സംയുക്ത പങ്കുവച്ചിട്ടുള്ളത്. ഗ്രേ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞ്, ഗംഗയിലേക്ക് കണ്ണും നട്ട് നില്‍ക്കുന്ന സംയുക്തയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനൊപ്പം സംയുക്ത കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. "ചിന്തകളിലും ഭാവനകളിലും മാത്രം ഒതുങ്ങാതെ, ലോകമെമ്പാടും ഒഴുകി നടക്കാന്‍ കഴിഞ്ഞിരുന്ന ആ ദിനങ്ങളിലേക്ക് ഒരെത്തിനോട്ടം.. നാമെല്ലാവരും സ്വതന്ത്രരും പറന്നു നടന്നിരുന്നതും ജീവിതം ആഘോഷിച്ചിരുന്നതുമായ ആ ദിനങ്ങള്‍ക്കായി.. എല്ലാവരും തിരികെ പോകാന്‍ ആഗ്രഹിക്കുന്നതും ആ ദിനങ്ങളിലേക്കാണ്. "

രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനും തീര്‍ഥാടന കേന്ദ്രവുമാണ് ഹരിദ്വാര്‍. ഏപ്രില്‍ മാസം രണ്ടാം വാരം നടന്ന കുംഭമേളയില്‍ പങ്കെടുക്കാനായി മുപ്പതു ലക്ഷത്തിലേറെ ആളുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് എത്തിയത്. എന്നാല്‍, കോവിഡ് മൂലം, 12 വർഷത്തിലൊരിക്കൽ ഹരിദ്വാറിലെ ഗംഗയുടെ തീരത്ത് നടക്കുന്ന കുംഭമേളയുടെ ചരിത്രത്തിൽ ആദ്യമായി, ഇക്കുറി ആഘോഷങ്ങള്‍ ഒരു മാസമായി വെട്ടിക്കുറച്ചിരുന്നു. സാധാരണ നാലു മാസത്തോളം നീണ്ട ആഘോഷങ്ങളാണ്. 2010 ജനുവരി 14 മുതൽ ഏപ്രിൽ 28 വരെയുള്ള സമയത്തായിരുന്നു ഇതിനു മുന്‍പേ അവസാനമായി കുംഭമേള നടന്നത്. 

പുതിയ സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തൊട്ടാകെ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിലെ പുതിയ പരിഷ്‌കരണം അനുസരിച്ച്, വിവാഹങ്ങളിലും മറ്റ് ഒത്തുചേരലുകളിലും പങ്കെടുക്കാൻ അനുമതിയുള്ള ആളുകളുടെ എണ്ണം 50 ആയി സംസ്ഥാന സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, വ്യാപനം തടയുന്നതിന് കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ ഉത്തരാഖണ്ഡ് സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English Summary: Celebrity Travel, Memorable Trip by Samyuktha Menon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA