ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം; ഇൗ സുന്ദര ഭൂമിക്ക് സവിശേഷതകളേറെയാണ്

Komik-Village
By SuvoKrish/shutterstock
SHARE

 ഹിമാചൽ പ്രദേശിലെ അതിശയകരമായ പർവതങ്ങൾക്കിടയിൽ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന ഒരു കുഞ്ഞു ഗ്രാമമാണ് കോമിക്. സമുദ്രനിരപ്പിൽ നിന്ന് 15027 അടി ഉയരത്തിലാണ് കോമിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ  ഭംഗി വാക്കുകളിൽ വിവരിക്കാനാവില്ല. മഞ്ഞുവീഴ്ചയുള്ള പർവതങ്ങളും താഴ്‌വരകളും കൊണ്ട് ചുറ്റപ്പെട്ട ഇൗ ഗ്രാമത്തെ ലോകമറിയുന്നത് ഏഷ്യയിലെ ഏറ്റവും ഉയർന്ന ഗ്രാമം എന്ന മേൽവിലാസത്തിലാണ്. 

Komik-Village5
By mrinalpal/shutterstock

ഈ സുന്ദര ഭൂമിക്ക് സവിശേഷതകളേറെയാണ്. ലണ്ടപ്പ് സെമോ ഗോമ്പ ബുദ്ധവിഹാരത്തിന്റെ പേരിൽ പ്രശസ്തമാണ് കോമിക് ഗ്രാമം. മഠത്തിൽ കോമിക് ഗ്രാമത്തിലെ ജനങ്ങളുടെ ക്ഷേമം നോക്കുന്ന 'മൈത്രി ബുദ്ധൻ' അല്ലെങ്കിൽ 'ഭാവി ബുദ്ധൻ' ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന ചലനാത്മക ബുദ്ധവിഹാരമായും ഇതറിയപ്പെടുന്നു. അതായത് ലോകത്തിൽ ഏറ്റവും ഉയരത്തിൽ വാഹനത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന മഠം. ഹിമാലയൻ ബൈക്ക് സഞ്ചാരികളുടെ ഇടത്താവളം  കൂടിയാണ് ഈ മഠം. 

കോമിക് മഠത്തിന്റെ ചരിത്രം

മഠം പണിയുന്നതിനു മുമ്പുതന്നെ സ്പിതിയിലെ പർവതപ്രദേശത്ത് ഹിമ കോഴിയുടെ കണ്ണിന്റെ ആകൃതിയിലുള്ള ഒരു മഠം നിർമിക്കുമെന്ന് പ്രവചിച്ചിരുന്നു. അങ്ങനെയാണ് ഇതിന് കോമിക് എന്നു പേരിട്ടത്, 'കോ' എന്നത് സ്നോ കോക്കിനെ സൂചിപ്പിക്കുകയും 'മിക്ക്' എന്നത് കണ്ണായി വിവർത്തനം ചെയ്യുകയും ചെയ്യുന്നു.

Komik-Village4
By Kittu's/shutterstock

വർഷം മുഴുവനും നിരവധി ഉത്സവങ്ങൾക്ക് കോമിക് ആതിഥേയത്വം വഹിക്കുന്നുണ്ട്. ലാമകൾ ചാം ഡാൻസ് അല്ലെങ്കിൽ മാസ്ക് ഡാൻസ് ചെയ്യുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. മഞ്ഞുവീഴ്ച സീസണിൽ കോമിക്ക് ഗ്രാമം ലോകത്തിൽ നിന്ന് ഛേദിക്കപ്പെടും. ശൈത്യകാലത്ത് നിലനിൽക്കാൻ ധാന്യങ്ങളുടെ നല്ല ശേഖരം ഈ ഗ്രാമവാസികൾ സംഭരിക്കുന്നുണ്ട്, കൂടാതെ പരവതാനികൾ, ഷാളുകൾ എന്നിവ നെയ്തെടുക്കുന്നതിലും ജാക്കറ്റുകൾ, തൊപ്പികൾ, പെയിന്റിംങ്ങുകൾ എന്നിവ നിർമിക്കുന്നതിലും ഇവർ വിദഗ്ദരാണ്. 

Komik-Village-2

വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള ഹോംസ്റ്റേകളും ഹോട്ടലുകളും കോമിക്കിൽ ലഭ്യമാണ്. കൂടുതൽ സുഖപ്രദമായ താമസം ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ലാഹൗൽ-സ്പിതി ജില്ലയുടെ പ്രാദേശിക ആസ്ഥാനമായ കാസയിലേക്കും പോകാം. 

English Summary: Komik -Beautiful Tourism Village of Himachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA