ADVERTISEMENT

 ഹിമാലയത്തിലെ ഏറ്റവും മനോഹരമായ താഴ്‌വരകളിൽ സമാധാനവും ശാന്തതയും പ്രകൃതിയുടെ വിരുന്നും ആസ്വദിക്കുവാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഹിമവാന്റഎ മടിത്തട്ടിൽ നാഗരികതയുടെ യാതൊരു തിരക്കും ബഹളവും ഇല്ലാത്ത നിരവധി പ്രകൃതി ഗ്രാമങ്ങളുണ്ട്. ആരുടേയും മനസു കവരുന്ന സൗന്ദര്യം നിറഞ്ഞ ഇടങ്ങള്‍. പൂക്കളുടെ താഴ്‍‍വരയായ ഹേംകുന്ദ് ,സാഹിബുമെല്ലാം പല സഞ്ചാരികൾക്കും പരിചിതമാണ്. എന്നാൽ ഈ രണ്ടിടങ്ങളിലേക്കും എത്തിച്ചേരണമെങ്കിൽ ആദ്യം ഗംഗാരിയ എന്ന ഗ്രാമത്തിലെത്തണം. പ്രകൃതിയുടെ മുഴുവൻ മനോഹാരിതയും നിറഞ്ഞ കൊച്ചു സുന്ദരഗ്രാമമാണിത്. 

ഗംഗാരിയ ഗ്രാമം പലപ്പോഴും ഹേംകുന്ദ് സാഹിബിലേക്കും പൂക്കളുടെ താഴ്‌വരയിലേക്കും പോകുന്ന യാത്രക്കാർ സന്ദർശിക്കാറുണ്ടെങ്കിലും അധികമാരും അവിടം പൂർണ്ണമായും കണ്ടിട്ടുണ്ടാവില്ല. ഇവിടുത്തെ കാഴ്ചയാണ് ആരെയും ആകർഷിക്കുന്നത്.

ഭ്യുണ്ടർ താഴ്‌വരയിലെ അവസാന ഗ്രാമം

ഗംഗാരിയ ഗ്രാമത്തിൽ നിന്ന് 6 കിലോമീറ്റർ ദൂരമേയുള്ളു സിഖ് തീർത്ഥാടന കേന്ദ്രമായ ഹേംകുന്ദ് സാഹിബിലേക്ക്.  ഇവിടെ നിന്ന് 5 കിലോമീറ്റർ അകലെയാണ് പൂക്കളുടെ താഴ്‌വര. ലക്ഷ്മൺ ഗംഗയായി മാറുന്ന ഭുന്ദർ ഗംഗ, പുഷ്പാവതി നദികളുടെ സംഗമസ്ഥാനത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭ്യുണ്ടാർ താഴ്‌വരയിലെ അവസാനത്തെ മനുഷ്യവാസ കേന്ദ്രമാണ് ഗംഗാരിയ. ഹേംകുണ്ടും പൂക്കളുടെ താഴ്‌വരയും സന്ദർശിക്കാനുള്ള ഒരു ബേസ് ക്യാമ്പാണിവിടം. ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചയുള്ള ഇവിടെ മെയ് മുതൽ സെപ്റ്റംബർ വരെയാണ് പോകാൻ സാധിക്കൂ. 

Ghangaria1

വിനോദ സഞ്ചാരികൾക്ക് പ്രകൃതിയോടു ഇണങ്ങിയുള്ളതും പുൾന പോലുള്ള അയൽ ഗ്രാമങ്ങളിലേക്കുള്ള ട്രെക്കിങ്ങിനും ഗംഗാരിയ ഗ്രാമം മികച്ചതാണ്. ഗ്രാമീണ ജീവിതരീതിയും പ്രദേശവാസികളുമായി ഇടപഴകുന്നതും തികച്ചും സമ്പന്നമായ ഒരനുഭവമാണ്.

താമസം

ഒറ്റരാത്രികൊണ്ട് ക്യാമ്പിങ് നടത്തുവാനോ ഹേംകുണ്ട് സാഹിബിലോ പൂക്കളുടെ താഴ്‌വരയിലോ താമസിക്കാനോ അനുവാദമില്ല. അതുകൊണ്ടു തന്നെ വിനോദ സഞ്ചാരികൾ ഗംഗാരിയയാണ് മിക്കവാറും താമസത്തിനായി തിരഞ്ഞെടുക്കുന്നത്. ഒരു ചെറിയ ഗ്രാമമാണെങ്കിലും, ഹോട്ടലുകൾ, ക്യാമ്പിങ് മൈതാനങ്ങൾ, ജി‌എം‌വി‌എൻ (ഗർവാൾ മണ്ഡൽ വികാസ് നിഗം) ഗസ്റ്റ് ഹൗസ്, താമസത്തിനായി തുറന്ന ഗുരുദ്വാര എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം, ഗർവാലി, പഞ്ചാബി, ചൈനീസ് പാചകരീതികൾ എന്നിവ നിങ്ങൾക്ക് നന്നായി നൽകുന്ന റെസ്റ്റോറന്റുകളും ഗ്രാമത്തിൽ സജീവമാണ്. എന്നാൽ ഈ വിദൂര ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഒരു പ്രശ്നമാണ്, ചില പ്രദേശങ്ങളിൽ ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്ക് മാത്രമേ ലഭ്യമാകൂ.

 

English Summary: Valley of Flowers Trek Ghangaria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com