ADVERTISEMENT

കോട്ടകളും കൊട്ടാരങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് രജപുത്രരുടെ നാടായ രാജസ്ഥാൻ. സഞ്ചാരികളെ കാത്ത് മണലാരണ്യങ്ങളും പർവതനിരകളും തടാകങ്ങളും കൊടും കാടുകളുമുണ്ട്.പഴമയുടെ പ്രൗഢി വിളിച്ചോതി നിൽക്കുന്ന അംബരചുംബികളായ കൊട്ടാരക്കെട്ടുകളും രാജസ്ഥാന്റെ സൗന്ദര്യം തുളുമ്പുന്ന മുഖമാണ്.

ഹവാ മഹൽ സ്ഥിതി ചെയ്യുന്നത് കൃത്രിമ തടാകത്തിൽ ആണെന്ന് എത്രപേർക്കറിയാം. ചരിത്രപരമായും കലാപരമായും സമ്പന്നമായ ഈ നാട്ടിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന അറിയപ്പെടാത്ത നിരവധി കാഴ്ചകളുമുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ആ തടാകവും അതിനു ചുറ്റുമുള്ള കാഴ്ചകളും ആരെയും മോഹിപ്പിക്കും.

പ്രശസ്തമായ ഗോവിന്ദ് ബല്ലഭ് പന്ത് സാഗറാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാനിലെ ദെബാർ തടാകം അഥവാ ജയ്സാമന്ദ് തടാകമാണ്. ഉദയ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തടാകം 87 കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. പതിനേഴാം നൂറ്റാണ്ടിൽ ഉദയ്പൂരിലെ റാണ ജയ് സിംഗ് ഗോമതി നദിക്ക് കുറുകെ ഒരു മാർബിൾ ഡാം സൃഷ്ടിച്ച സമയത്താണ് ഇൗ തടാകം നിർമിച്ചത്. ഉദയ്പൂർ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് തടാകം.

തടാകത്തിലെ മൂന്ന് ദ്വീപുകൾ

10 മുതൽ 40 ഏക്കർ വരെ മൂന്ന് ദ്വീപുകളാണ് ദെബാർ തടാകത്തിലുള്ളത്. 984 അടി ഉയരമുള്ള ദെബാർ തടാകത്തിലെ മാർബിൾ ഡാം ഇന്ത്യയുടെ പൈതൃക സ്മാരകങ്ങളുടെ ഭാഗമാണ്. തടാകത്തിന്റെ മറ്റൊരു ആകർഷണം ഹവ മഹൽ കൊട്ടാരമാണ്. ദേബാർ തടാകത്തിൽ മൂന്ന് ദ്വീപുകളുണ്ട്. രണ്ട് വലിയ ദ്വീപുകളെ ബാബ കാ മാഗ്ര എന്നും ചെറിയ ദ്വീപിനെ പിയാരി എന്നും വിളിക്കുന്നു. ആറ് വിദേശ ശവകുടീരങ്ങളും ഒരു ശിവക്ഷേത്രവുമാണ് തടാക സ്ഥലത്തെ ആകർഷകമായ മറ്റു സവിശേഷതകൾ. തടാകത്തിന്റെ വടക്കേ അറ്റത്ത് ഒരു മുറ്റവും തെക്കേ അറ്റത്ത് 12 തൂണുകളുടെ പവലിയനുമായ ഒരു കൊട്ടാരമുണ്ട്. 

1685 ൽ മഹാറാണ ജയ് സിംഗാണ് ദേബർ തടാകം നിർമിച്ചത്. മേവാറിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നതിനാണ് തടാകം നിർമിച്ചത്. മാർബിളിൽ തീർത്ത പടികളിറങ്ങി വേണം തടാകത്തിലേക്ക് എത്താൻ. ആഡംബരത്തിന്റെ മറ്റൊരു പേര് കൂടിയാണ് േദബാർ തടാകം. ഉദയ്പൂരിലെ രാജ്ഞി മാരുടെ വേനൽക്കാല കൊട്ടാരങ്ങളാൽ ചുറ്റപ്പെട്ടതാണ് ഇവിടം. തടാകത്തിെ ചുറ്റിപ്പറ്റിയുള്ള നിർമിതികൾ എല്ലാം ഭൂരിഭാഗവും മാർബിളിൽ തീർത്തവയാണ്.

ജയ്‌സാമന്ദ് വന്യജീവി സങ്കേതം

ജയ്‌സാമന്ദ് വന്യജീവി സങ്കേതമാണ് ദെബാർ തടാകത്തിന് സമീപം സന്ദർശിക്കാൻ പറ്റിയ മറ്റൊരു സ്ഥലം. കത്തിയവാർ-ഗിർ മേഖലയിലെ ഇലപൊഴിയും വനങ്ങളിലാണ് ഈ വന്യജീവി സങ്കേതം. ദേബാർ തടാകത്തിന് ചുറ്റുമുള്ള ജയ്‌സാമന്ദ് വന്യജീവി സങ്കേതം ഉദയ്പൂരിൽ നിന്ന് ബൻസ്വരയിലേക്കുള്ള സംസ്ഥാനപാതയിലൂടെ പ്രവേശിക്കാം.

English Summary: Rajasthan's Dhebar Lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com