എപ്പോള്‍ വേണമെങ്കിലും തീ തുപ്പാം; അങ്ങനെയൊരു ദ്വീപ്‌ ഇന്ത്യയിലുണ്ട്

barren-island
SHARE

അഗ്നിപര്‍വതം എന്നു കേള്‍ക്കുമ്പോള്‍ ഒരു തരത്തിലും നമ്മുടെ മനസ്സിലേക്കു കടന്നു വരാത്ത ഒരു പേരാണ് നമ്മുടെ രാജ്യത്തിന്റേത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുണ്ടെങ്കിലും അഗ്നിപര്‍വതങ്ങള്‍ ഇന്ത്യയില്‍ സാധാരണമല്ല. എന്നാല്‍ ഇന്ത്യയിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വതമുണ്ട് എന്ന കാര്യം അറിയാമോ? അതാണ്‌ രാജ്യത്തെ ഒരേയൊരു സജീവ അഗ്നിപര്‍വതവും ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെടുന്നതുമായ ബാരൻ ദ്വീപ്. 

ഏകദേശം 18 ലക്ഷം വർഷങ്ങളുടെ പഴക്കമാണ് ബാരന്‍ ദ്വീപിനുള്ളത്. പത്തു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ, വൃത്താകൃതിയുള്ള ഈ ദ്വീപ്‌ സമുദ്രനിരപ്പിൽനിന്നു 354 മീറ്റർ ഉയരത്തിലാണ് കാണപ്പെടുന്നത്. സമുദ്രത്തിന്‍റെ അടിത്തട്ടിൽ സ്ഥിതിചെയ്യുന്ന, 2250 മീറ്റർ ഉയരമുള്ള ഒരു അഗ്നിപർവതത്തിന്‍റെ മുകൾഭാഗമാണ് ഇത്. മൂന്നു കിലോമീറ്ററോളം വീതിയുണ്ട്. 

രേഖകള്‍ പ്രകാരം ബാരന്‍ ദ്വീപില്‍ ആദ്യ അഗ്നിപര്‍വത സ്ഫോടനം നടന്നത് 1787 ലാണ്. അതിനു ശേഷം പത്തിൽ കൂടുതൽ തവണ ഇവിടെ പൊട്ടിത്തെറികള്‍ ഉണ്ടായി. 2004- ല്‍  ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമി-ഭൂകമ്പത്തിന്‍റെ തുടർച്ചയായുണ്ടായ സ്ഫോടനം 2005 മുതൽ 2007 വരെ നീണ്ടു നിന്നിരുന്നു.

തരിശായിക്കിടക്കുന്നതും ജീവനോ ജനവാസമോ ഇല്ലാത്തതുമായ സ്ഥലം എന്നാണ് ബാരന്‍ എന്ന വാക്കിനർഥം. മനുഷ്യരില്ലെങ്കിലും ആടുകളും പക്ഷികളും വവ്വാലുകളും എലികളും പോലെയുള്ള ജീവികള്‍ ഈ ദ്വീപിലുണ്ട്. അപൂര്‍വ വവ്വാല്‍ ഇനമായ പറക്കും കുറുക്കൻ (Flying Fox) എന്നയിനമാണ് ഇവിടെ കാണപ്പെടുന്നത്. കൂടാതെ, ദ്വീപിന്‍റെ ചില ഭാഗങ്ങളില്‍ ഇടതൂർന്ന പച്ചപ്പും ശുദ്ധജല നീരുറവകളും കാണുന്നുണ്ട്. 

സംരക്ഷിത പ്രദേശമായതിനാല്‍ തീരദേശ രക്ഷാസേനയ്ക്കും നാവികസേനയ്ക്കും മാത്രമേ ഈ ദ്വീപിലേക്ക് കടക്കാന്‍ അനുവാദമുള്ളൂ. ഇന്ത്യൻ വനം വകുപ്പിന്‍റെ പ്രത്യേക അനുമതി നേടിയാല്‍ പോർട്ട് ബ്ലെയറിൽനിന്നു പ്രത്യേകം ചാർട്ട് ചെയ്ത ബോട്ടുകൾ വഴി ബാരെൻ ദ്വീപിൽ എത്തിച്ചേരാം. ഇതിന് ഏകദേശം അഞ്ചോ ആറോ മണിക്കൂർ സമയമെടുക്കും. വിദേശ സഞ്ചാരികള്‍ക്ക് ബോട്ടുകളിൽ തീരം വരെ എത്താനുള്ള അനുമതിയേ ഉള്ളൂ, ദ്വീപിൽ ഇറങ്ങാനാവില്ല.

English Summary: Barren Island: Nature’s Hidden Paradise With India’s Only Active Volcano

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA