മനസ്സിൽ ലഡ്ഡു പൊട്ടും ഗോവൻ റോഡ് ട്രിപ്

goa-road-trip
SHARE

ഗോവയിലേക്കൊരു ട്രിപ്! കേൾക്കുമ്പോൾത്തന്നെ പലരുടെയും മനസ്സിൽ ലഡ്ഡു പൊട്ടും. ബീച്ച്, പ്രകൃതിഭംഗി, നൈറ്റ് ലൈഫ്, പാർട്ടി എന്നുവേണ്ട സകലതും സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഗോവയിലുണ്ട്. തിരക്കുകളിൽനിന്നു മാറി ശാന്തമായ അവധിക്കാലം ആഗ്രഹിക്കുന്നവരെയും ഇൗ നാട് നിരാശപ്പെടുത്തില്ല. റോഡ് ട്രിപ്പുകൾക്കു പറ്റിയ സംസ്ഥാനം കൂടിയാണ് ഗോവ. ഹരംപിടിപ്പിക്കുന്ന അത്തരം ചില ഗോവൻ റൂട്ടുകളെപ്പറ്റി അറിയാം.

ചോർല ഘട്ടിലേക്കുള്ള റോഡ് യാത്ര

പഞ്ജിം-ബെൽഗാം ഹൈവേയുടെ രണ്ടുവരിപ്പാത റോഡ് ട്രിപ് പ്രേമികൾക്ക് ഇഷ്ടമാകും. പശ്ചിമഘട്ടത്തിലെ ഇടതൂർന്ന വനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ റോഡിലൂടെയുള്ള യാത്രയിൽ കൂട്ടായി എത്തുക പ്രകൃതിയുടെ മനോഹര കാഴ്ചകളാണ്. അർവാലം വെള്ളച്ചാട്ടം ഉൾപ്പടെയുള്ള കാഴ്ചകളും യാത്രയ്ക്കിടയിൽ ആസ്വദിക്കാം.

Chorla-Ghats

നേത്രാവലി വെള്ളച്ചാട്ടത്തിലേക്ക് 

ഇടതൂർന്ന കൊടുംകാടിനു നടുവിൽ, നേത്രാവലി വന്യജീവി സങ്കേതത്തിലെ ഇൗ വെള്ളച്ചാട്ടത്തിലെത്താൻ ദേശീയപാത മുതൽ ഗ്രാമങ്ങളിലെ കുണ്ടും കുഴിയും നിറഞ്ഞ വഴികൾ വരെ താണ്ടണം.

Netravali-Falls

ഇവിടം വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ ഗോവയിലെ മറ്റൊരു സ്ഥലത്തിനും നൽകാൻ കഴിയാത്ത കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. പ്രകൃതിസ്നേഹികളായ സഞ്ചാരികളുടെ പറുദീസയാണിവിടം.

കാബോ ഡി രാമയിലേക്കുള്ള റോഡ് യാത്ര

കാബോ ഡി രാമ ഗോവയുടെ തെക്കേ അറ്റത്ത് പോർച്ചുഗീസുകാർ നിർമിച്ച, പാരമ്പര്യങ്ങൾക്കും രാജകീയതയ്ക്കും പ്രാധാന്യമുള്ള ഒരു പുരാതന കോട്ടയാണ്. സുഹൃത്തുക്കൾ‌ക്കൊപ്പം ഒരു ബൈക്ക് റൈഡ് ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച സ്ഥലമാണ്. 

കാടും മേടും കടന്ന് കോട്ടയുടെ മുകളിൽ എത്തുമ്പോൾ സഞ്ചാരികളെ വരവേൽക്കുന്ന കാഴ്ച നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തെങ്ങിൻതോപ്പുകളും ആഴക്കടലിന്റെ ഭംഗിയുമാണ്.

ദിവാർ, ചോറാവു ദ്വീപുകളിലേക്കുള്ള ഫെറി - റോഡ് ട്രിപ്പ്

പഞ്ജിമിൽനിന്ന് അൽപം അകലെയാണെങ്കിലും, മനോഹരമായ ദ്വീപുകളാണ് ദിവാറും ചോറാവുവും. ഇവിടേക്കുള്ള യാത്ര റോഡ് ട്രിപ്പ് മാത്രമല്ല  ഒരു ഫെറി ബോട്ട് സവാരിയും ആസ്വദിക്കാം.

Diwar-&-Chorao

പോർച്ചുഗീസ് ജീവിതരീതിയും ആ കാലഘട്ടത്തിലെ തനതു കെട്ടിടങ്ങളും വഴിയോരക്കാഴ്ചകളും കണ്ട് ചോറാവുയിലെ സലിം അലി പക്ഷിസങ്കേതവും സന്ദർശിച്ചു മടങ്ങാം.

പരയെന്ന സ്വപ്നഭൂമി

ഷാരൂഖ്ഖാനും ആലിയ ഭട്ടും സൈക്കിൾ ചവിട്ടി പോകുന്ന ഒരു സീനുണ്ട് ഡിയർ സിന്ദഗി എന്ന ബോളിവുഡ് സിനിമയിൽ.  ഗോവയിലെ പര എന്ന സുന്ദരസ്ഥലത്താണ് അതു ചിത്രീകരിച്ചത്.

Parra,-Goa

തെങ്ങിൻ തോപ്പുകൾ രണ്ടു വശങ്ങളിലും അതിരിടുന്ന ഈ റോഡ് നിരവധി സിനിമകൾക്കു ലൊക്കേഷനായിട്ടുണ്ട്. ഗോവയിലെ ഏറ്റവും മനോഹരമായ റോഡാണിത്. പരയിലെ സെന്റ് ആൻസ് ചർച്ചിനായി ഗൂഗിൾ മാപ്പിൽ തിരയുക, എളുപ്പത്തിൽ ഈ വഴി  കണ്ടെത്താൻ സാധിക്കും. 

English Summary: Top 5 Road Trips From Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA