ഇവിടെ ഇറങ്ങാം, നീന്തിത്തുടിക്കാം; ഡാമിൽ നിന്ന് തട്ടുതട്ടായി വെള്ളം ഒഴുകുന്ന മനോഹര കാഴ്ച

Solanpada-Dam
Image From youtube ( Solanpada Dam waterfalls(Karjat) Most Beautiful spot,Best Of Nature)
SHARE

മഴക്കാലത്ത് യാത്ര പോകാൻ മിക്കവരും മടിക്കും. മൺസൂൺ ഡെസ്റ്റിനേഷനുകളും പിക്നിക് സ്പോട്ടുകളും മഴക്കാലത്ത് അത്ര സുരക്ഷിതമായിരിക്കില്ല. എന്നാൽ മുംബൈയ്ക്കടുത്ത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരിടമുണ്ട്. മഴക്കാലമാകുമ്പോൾ ഏറ്റവും സുന്ദരമാകുന്ന ഒരു ഡാം– സോളൻ പാഡ. ഈ ഡാമിൽ  ഇറങ്ങാം, കളിക്കാം, കുളിക്കാം, ആവോളം നീന്തിത്തുടിക്കാം. മനോഹര കാഴ്ചകളാലും വെള്ളച്ചാട്ടങ്ങളാലും ചുറ്റപ്പെട്ട ഈ ഡാമിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്.

പ്രകൃതി വരച്ച മനോഹര ചിത്രം 

തട്ടുതട്ടായി താഴേക്കു പതിക്കുന്ന മനോഹരമായ ഒരു ഡാമാണ് സോളൻ പാഡ ഡാം. മുംബൈയിൽനിന്നു മൂന്നു മണിക്കൂർ മാത്രം അകലെയുള്ള കർജാത്തിന്റെ മധ്യത്തിലാണ് ഈ ഡാം. റോഡ് മാർഗം പ്രകൃതിയുടെ മനോഹരകാഴ്ചകൾ ആസ്വദിച്ച് ഇവിടെയെത്താം. കുട്ടികളെയും കുടുംബത്തെയും കൂട്ടി യാത്രപോകാൻ പറ്റിയ സ്ഥലമാണിത്. ഡാമിനെ വലയം ചെയ്യുന്ന പർവതങ്ങളിൽനിന്ന് ഉദ്ഭവിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. 300 മീറ്ററോളം ആഴത്തിലാണ് ഡാം. ഓരോ തട്ടിലൂടെയും വെള്ളം കവിഞ്ഞൊഴുകുന്ന ഡാമിന്റെ കാഴ്ച അതിമനോഹരമാണ്. 

ഈ ഡാമിൽ ഇറങ്ങാം, കുളിക്കാം

സാധാരണ ഡാമുകളിൽ വെള്ളത്തിൽ ഇറങ്ങാൻ അനുവാദമുണ്ടാവില്ല. സോളൻപാഡ ഡാമിലെ ഓരോ തട്ടിലും ഇറങ്ങി കുളിക്കാം, മതിവരുവോളം നീന്തിത്തുടിക്കാം. മൺസൂൺ കാലത്ത് തിരക്കാണിവിടെ. നെഞ്ചൊപ്പം വരെ വെള്ളം എത്തുമെന്നതിനാൽ അത്യാവശ്യം നീന്തൽ അറിയുന്നവർക്കു മാത്രമേ വെള്ളത്തിലിറങ്ങാൻ അനുമതിയുള്ളൂ.

എങ്ങനെ എത്താം

ഡാമിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കർജത്ത് ആണ്. ഇവിടെനിന്ന് 20 മിനിറ്റ് കൊണ്ട് ഡാമിൽ എത്താം. മുംബൈയിൽനിന്നു ബസ് മാർഗവും എത്താം.

English Summary: Solanpada Dam Tourist Attraction in Maharashtra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA