ADVERTISEMENT

ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കോട്ടഗിരി കാലാവസ്ഥ കൊണ്ടും മനോഹാരിത കൊണ്ടുമാണ് സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായത്. ഉൗട്ടി സുന്ദരി ആണെങ്കിൽ അതിസുന്ദരിയാണ് കോട്ടഗിരി. പച്ചയണിഞ്ഞതും മഞ്ഞുമൂടിയതുമായ നിരവധി കാഴ്ചകൾ തേടി മേട്ടുപ്പാളയം ചുറ്റി കോട്ടഗിരി കയറാം. ഉൗട്ടിയിൽ നിന്നു കോട്ടഗിരിയിലേക്ക് 28 കിലോമീറ്റര്‍ ദൂരമുള്ളൂ. നീലഗിരിയിലെ ഏറ്റവും ഉയരമുള്ള ദൊഡ്ഡബെട്ട കൊടുമുടിയെ ചുറ്റിയാണ് കോട്ടഗിരിയിലേക്കുള്ള വഴി കിടക്കുന്നത്.

kotagiri-trip3

സഞ്ചാരികളെ ആകർഷിക്കുന്ന സകലതും കോട്ടഗിരിയിലുണ്ട്. കൊടുമുടികൾ, നുരഞ്ഞ്പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ,ട്രെക്കിങ് പോയിന്റുകൾ കാഴ്ചകൾ അങ്ങനെ നീളുന്നു.

കോട്ടഗിരിയിലെ ആകർഷണങ്ങൾ

‌നിരവധി കാഴ്ചകളുണ്ടെങ്കിലും പ്രധാന ആകർഷണം കോടനാട് വ്യൂപോയിന്റാണ്. കോട്ടഗിരിയിൽ നിന്ന് 16 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ മൈസൂർ മലകളുടെ മനോഹരമാ‍യ ദൃശ്യം ആസ്വദിക്കാം.

kotagiri-trip1

ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുന്ന രംഗസ്വാമി മലനിരകൾ കോട്ടഗിരിയിൽ നിന്നും അധികം അകലെയല്ല. മലമുകളിൽ ഒരു ക്ഷേത്രമുണ്ടെന്നും ട്രെക്കിങ്ങ് നടത്തിയവർ പറയുന്നുണ്ട്. കൂടാതെ കോട്ടഗിരിയിൽ നിന്നും 20 മിനിറ്റ് യാത്രാ ചെയ്താൽ ജോൺ സുള്ളിവൻ ബംഗ്ലാവിലെത്താം. ഊട്ടിയിലെ ആദ്യകാല നിവാസിയായ ബ്രിട്ടീഷ്‌ സിവില്‍ ഉദ്യോഗസ്ഥന്‍  ജോണ്‍ സള്ളിവന്റെ ഓര്‍മ്മയ്ക്കായുള്ള മന്ദിരമാണിത്. ഇപ്പോള്‍ ഇൗ ബംഗ്ലാവ് നീലഗിരി ഡോകുമെന്റേഷന്‍ സെന്ററും നീലഗിരി മ്യൂസിയവുമായും പ്രവര്‍ത്തിക്കുന്നു. 

kotagiri-trip

അടുത്ത ആകർഷണം നെഹ്രു പാർക്കാണ്. കോട്ടഗിരിയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഇൗ പാർക്ക്. കോട്ടഗിരിയില്‍ സ്ഥിതി ചെയ്യുന്ന കാതറിന്‍ വാട്ടര്‍ ഫോള്‍സ് നിലഗിരിയിലെ ഏറ്റവും ഉയരമുളള വെള്ളച്ചാട്ടങ്ങളിലൊന്നാണ്. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാനായും കാഴ്ചക്കാർ ഇവിടേക്ക് എത്താറുണ്ട്. സഞ്ചാരികളെ കാത്ത് നിരവധി കാഴ്ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോട്ടഗിരി.

 

English Summary: Best Tourist Places in Kotagiri 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com