കീശകാലിയാക്കാതെ താമസിക്കാം; മഞ്ഞിൽ പൊതിഞ്ഞ ഇൗ നാട്ടിൽ

kanatal
By Shakti om/shutterstock
SHARE

മഹത്വവും സൗന്ദര്യവും നിറഞ്ഞ ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. സഞ്ചാരികളെ കാത്ത് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ലോകമെമ്പാടുനിന്നുമുള്ള അനേകായിരം സഞ്ചാരികൾ വർഷംതോറും സന്ദർശിക്കുന്ന ആ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഒഴിച്ചുനിർത്തിയാൽ ഉത്തരാഖണ്ഡിൽ മറ്റെന്തുണ്ട് കാണാൻ എന്ന ചോദ്യത്തിന് ഉത്തരമാണ് കനാറ്റാൽ.  പച്ചപ്പും മഞ്ഞുമൂടിയ മലനിരകളും ഗ്രാമീണ സൗന്ദര്യവും എല്ലാം ചേർന്ന ഈ കൊച്ചുഗ്രാമമാണിത്. 

ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിലെ ചമ്പ-മുസ്സൂറി ഹൈവേയിൽ സ്ഥിതിചെയ്യുന്ന കനാറ്റാൽ സമുദ്രനിരപ്പിൽ നിന്ന് 8500 അടി ഉയരത്തിലാണ്.

kanatal1
By Shakti om/shutterstock

ഇല്ലാത്ത തടാകത്തിന്റെ പേരിലൊരു ഗ്രാമം

കാലങ്ങൾക്കു മുമ്പ് വറ്റിപ്പോയ കനാറ്റൽ എന്ന തടാകത്തിൽ നിന്നാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചത്. എന്നാൽ ഈ തടാകത്തിന്റെ അടയാളങ്ങളൊന്നും ഇപ്പോഴില്ല. കനാറ്റലിലെ മനോഹരമായ നിരവധി ആകർഷണങ്ങളിൽ ഒന്നാണ് വിനോദ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധിയാർജിച്ച സുർഖണ്ഡാദേവി ക്ഷേത്രം. സതിയുടെ പേരിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 

kanatal3
By Shakti om/shutterstock

ഹരിദ്വാറിൽ സതി മരിച്ചപ്പോൾ, പരമശിവൻ അവരുടെ ശരീര ഭാഗങ്ങൾ ഈ തടാകത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് ഐതിഹ്യം. ഇവിടെ നിന്നാൽ മുഴുവൻ പ്രദേശത്തിന്റേയും മികച്ച പനോരമിക് കാഴ്ച ആസ്വദിക്കാം.

എന്തൊക്കെ കാണാം

കനാറ്റലിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഇടതൂർന്ന വനമേഖലയായ കോടിയ പ്രകൃതിയെ അടുത്തറിയാനും വന്യജീവി ആവാസകേന്ദ്രങ്ങൾ അനുഭവിക്കാനും മികച്ച ഓപ്ഷനാണ്. ജീപ്പിൽ കാട്ടിലൂടെ സഞ്ചരിച്ചാല്‍ വന്യമൃഗങ്ങളെയും കാണാം. കോടിയ വനത്തിലെ പൈൻ ഫോറസ്റ്റ് നടപ്പാതകൾ‌, മലനിരകൾ‌ക്ക് മുകളിലൂടെ പാറക്കെട്ടുകൾ‌ കയറുന്നത്, സാഹസിക ബങ്കി ജമ്പിങ്, സിപ്പ് ലൈനിങ്, അഡ്വഞ്ചർ വാട്ടർ സ്പോർട്സ് എന്നിവയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്. ശിവപുരി, മുസ്സൂറി, ഡെറാഡൂൺ മുതലായവയെല്ലാം  കനാറ്റലിനടുത്തായി സന്ദർശിക്കാൻ കഴിയുന്ന പ്രശസ്ത സ്ഥലങ്ങളാണ്.

കനാറ്റലിലെ വേനൽക്കാലം 10 മുതൽ 20 ഡിഗ്രി വരെ താപനില കാണും, ഇത് ശൈത്യകാലത്ത്  -10 ഡിഗ്രി വരെ കുറയുന്നു. കനത്ത മഞ്ഞുവീഴ്ചയുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഏറ്റവും തണുപ്പുള്ള സമയം. 

എന്തൊക്കെ ചെയ്യാം

ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച കാഴ്ചകളും ട്രെക്കിങ് അനുഭവങ്ങളും കനാറ്റൽ വാഗ്ദാനം ചെയ്യുന്നു. വിവിധ മലയോര പ്രദേശങ്ങളിലൂടെയുള്ള ട്രെക്കിങ്ങിലൂടെ കനാറ്റാലിനെ പൂർണമായും ആസ്വദിക്കാം.  ട്രക്കിങ്ങിന് അവസാനം നല്ലൊരു ക്യാമ്പിങ്ങും തരപ്പെടുത്താം. 

താമസം 

കനാറ്റൽ, സന്ദർശകർക്ക് മികച്ച താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  കീശകാലിയാക്കാതെ താമസിക്കാവുന്ന ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേകൾ എന്നിവയും ഇവിടെയുണ്ട്. 

English Summary: Kanatal Weekend Getaway Hill Station in Uttarakhand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA