ADVERTISEMENT

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ബോളിവുഡ് നടിയാണ് സാറാ അലിഖാൻ. ഒഴിവ് കിട്ടിയാൽ യാത്ര പോകുകയാണ് താരത്തിന് ഇഷ്ടം. മനോഹരയിടത്തെ ചിത്രങ്ങളും നടി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം അസമിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കായി സാറാ അലിഖാൻ പങ്കുവച്ചിരിക്കുന്നത്. കോവിഡ് 19 പകർച്ചവ്യാധി മൂലം കാമാഖ്യ ക്ഷേത്രം ജൂൺ 30 വരെ അടച്ചിരിക്കുകയായിരുന്നു.

Kamakhya-Temple1

ഭാരതത്തിലെ താന്ത്രിക ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രവും തീർഥാടനകേന്ദ്രവുമാണ് കാമാഖ്യ ക്ഷേത്രം. അസമിലെ  ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻമുകളിലാണ് ഇൗ ദേവീക്ഷേത്രം നിലകൊള്ളുന്നത്.

ആകൃതികൊണ്ടും ശിൽപഭംഗികൊണ്ടും ഏറക്കുറെ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ ശൈലിയിലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്. ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണിത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നുണ്ട്.

English Summary: Sara Ali Khan visits Assam's Kamakhya Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com