ട്രെയിൻ യാത്രയ്ക്കിടയിൽ ആകാശവും കണ്ടമ്പരക്കാം; കിട്ടുമോ നമുക്കീ കോച്ചുകള്‍?

Enjoy the beautiful Western Ghats from the comfort of Vistadome coaches
SHARE

ആകാശം ഉൾപ്പെടെ, പുറംകാഴ്ചകൾ കണ്ട് ആസ്വദിച്ചു യാത്രചെയ്യാൻ റെയിൽവേ നിർമിച്ച മനേ‍ാഹരമായ വിസ്റ്റഡേ‍ാം കേ‍ാച്ചുകൾ ലഭ്യമാക്കിയാൽ നിലവിലുളള സാഹചര്യത്തിൽ കേരളത്തിന്റെ വിന‍ാദസഞ്ചാരത്തിന്റെ ഉണർവിന് സഹായകമാകും. സംസ്ഥാനത്തുകൂടി സർവീസ്നടത്തുന്ന പകൽ ട്രെയിനുകളിൽ ഏതിലെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ ഈ കേ‍ാച്ചുകൾ ഘടിപ്പിക്കാൻ സംസ്ഥാന സർക്കാരാണ് റെയിൽവേയെ സമീപിക്കേണ്ടത്. 

ലേ‍ാകടൂറിസത്തിന്റെ നെറുകയിൽതന്നെ നിൽക്കുന്ന കേരളത്തിന് വിസ്റ്റഡേ‍ാം ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണു റെയിൽവേ ഉന്നത ഉദ്യേ‍ാഗസ്ഥരുടെ വിലയിരുത്തൽ. ഏറിയും കുറഞ്ഞും കേ‍ാവിഡ് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്നുളള സഞ്ചാരികളെക്കാൾ ആഭ്യന്തര ടൂറിസത്തിനുളള സാധ്യതയാണു ഇനി ഒരുസമയംവരെ  തുണയാകുകയെന്നു മേഖലയിലെ വിദഗ്ധർ പറയുന്നു. വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും മുൻപ് എത്തിയതുപേ‍ാലെ സഞ്ചാരികളുടെ വരവ് പെട്ടന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണു നിരീക്ഷണം. ടൂറിസം മേഖലയിലെ വർഷങ്ങളായുളള രീതികളിൽ നിന്നുളള ഒരുവലിയമാറ്റവും വിസ്റ്റഡേ‍ാമിലൂടെ കൈവരിക്കാനാകും. അതുമായി ബന്ധിപ്പിച്ചു പിന്നീട് കണ്ടക്ടഡ് ടൂറിസത്തിനും സാധ്യത ഏറെയാണെന്നും വിലയിരുത്തുന്നുവരുണ്ട്.   

kasargod-train.jpg.image.845.440

ഈ കേ‍ാച്ചുകൾ ഉപയേ‍ാഗിച്ചുളള യാത്രക്കു കഴിഞ്ഞദിവസം മംഗളൂരു– യശ്വന്ത്പുര റൂട്ടിൽ റെയിൽവേ തുടക്കംകുറിച്ചു. ട്രെയിനിന്റെ അവസാനഭാഗത്തു ഘടിപ്പിക്കുന്ന രണ്ടുകേ‍ാച്ചുകളിൽ 88 പേർക്ക് യാത്രചെയ്യാം. കേ‍ാച്ചിന്റെ എല്ലാവശത്തും വലിയ ഗ്ലാസ്ജാലകങ്ങളാണ്. മുകൾഭാഗത്തെ വലിയെ‍ാരുഭാഗം ഉറപ്പ്കൂടിയ ഗ്ലാസുകെ‍ാണ്ടും ഒരുക്കിയിരിക്കുന്നു യാത്രക്കാർക്കു എല്ലാവശത്തെയും കാഴ്ച കാണുന്നവിധത്തിലാണ് ഇരിപ്പിടം. എസി എക്സിക്യൂട്ടീവ് ചെയർകാർ എന്നു വിശേഷിപ്പിക്കാവുന്ന സംവിധാനത്തിൽ പലപ്രത്യേക സേവനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്.

All mountain railways in India to have vistadome coaches
Vistadome coaches have been designed to provide panoramic view to passengers, while enhancing their travelling comfort. Photo: iStock Images

ഒരാൾക്ക് 1350 രൂപയാണ് ഇപ്പേ‍ാൾ ഈ റൂട്ടിലെ നിരക്ക്. സർവീസ് തുടങ്ങിയ ട്രെയിൻ ഞായറാഴ്ചകളിൽ രാവിലെ 9.15 നും മറ്റുദിവസങ്ങളിൽ 11.30 നും മംഗളൂരുവിൽ നിന്നു പുറപ്പെടും. ബെംഗ്ളൂരുവിൽ നിന്നും മടങ്ങുമ്പേ‍ാഴും ഈ കേ‍ാച്ചുകളുണ്ടാകും. എയർ–സ്പ്രിങ് സസ്പെൻഷനേ‍ാടുകൂടിയ ലിങ്ക് ഹേ‍ാഫ്മാൻ ബുഷ്( എൽഎച്ച്ബി) പ്ലാറ്റുഫേ‍ാമേ‍ാടുകൂടിയ വിസ്റ്റഡാം കേ‍ാച്ചുകളുടെ ഒരറ്റത്ത് വലിയ ഗ്ലാസ്  നിരീക്ഷണ ലേ‍ാഞ്ചും ഒരുക്കിയിട്ടുണ്ട്. ഇരുന്നു മടുക്കുമ്പേ‍ാൾ ഇവിടെ നിന്നും ഇരുന്നും കാഴ്ചകാണാം. 

Vistadome-coaches1

180 ഡിഗ്രിവരെ കറങ്ങാവുന്നസീറ്റുകളാണ് ഇതിലുളളത്. സീറ്റിനുതാഴെ ചാർജിങ്ങിനുളള സേ‍ാക്കറ്റുകൾ, സംഗീതപ്രേമിയാണെങ്കിൽ അതിനുളള ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനും സ്പീക്കറും, ഒ‍ാൺ ഡിമാന്റ് വൈ–ഫൈയും ലഭിക്കും., വീൽചെയർ സൗഹൃദ വാതിലുകളാണ് കേ‍ാച്ചുകളുടേത്. ജിപിഎസിൽ പ്രവർത്തിക്കുന്ന പബ്ലിക് അഡ്രസ് കം പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം( പാപ്പീസ്), എൽഇഡി ഡെസ്റ്റിനേഷൻ ബേ‍ാർഡ്, മൈക്രേ‍ാ വേവേ ഒ‍ാവൻ, കേ‍ാഫി മേക്കർ, ബേ‍ാട്ടിൽകൂളർ, റഫ്രജിറേറ്റർ എന്നിവയും കേ‍ാച്ചുകളിലുണ്ട്. ഒപ്പം സിസിടിവിയും പ്രവർത്തിക്കുന്നു. എല്ലാംകെ‍ാണ്ടും കേരളത്തിലെ നിലവാരത്തിനു യേ‍ാജിച്ചവിധത്തിലാണ് സംവിധാനങ്ങളെല്ലാം. 

Train

റെയിൽവേയുടെ ഹരിത ഇടനാഴിയായി അറിയപ്പെടുന്ന ഷെ‍ാർണൂർ –നിലമ്പൂർപാത വിസ്റ്റർഡാമിൽ നിന്നുളള കാഴ്ച ഏറെ ആകർഷകമാകും. എന്നാൽ രാത്രിയിൽ എത്തിച്ചേരുന്ന തിരുവനന്തപുരം രാജ്യറാണിയിൽ സംവിധാനം പ്രായേ‍ാഗികമല്ല. പകരം നിലമ്പൂർ–കേ‍ാട്ടയം ട്രെയിനിൽ യേ‍ാജ്യമായിരിക്കുമെന്നു റെയിൽവേ അധികൃതർ അഭിപ്രായപ്പെടുന്നു. ആലപ്പുഴ ബന്ധപ്പെടുത്തിയുള്ള ട്രെയിനുകളും പരിഗണിക്കാവുന്നതാണ്. പരശുറാം, ഏറനാട്, ജനശതാബ്ദി എന്നീ ട്രെയിനുകളിൽ ഏതിലെങ്കിലും പരീക്ഷണടിസ്ഥാനത്തിൽ ഈ കേ‍ാച്ചുകൾ ഘടിപ്പിക്കാനുളള ശ്രമമാണ് വേണ്ടത്.

English Summary: Vistadome coaches now on Bengaluru-Mangaluru Route

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS