ADVERTISEMENT

ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഇഴചേർത്ത് നെയ്തൊരു കഥാപുസ്തകമാണ് മുംബൈ. ജീവിതവർണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ വഴികളിലൂെട സഞ്ചരിക്കുമ്പോൾ ഏതൊരു സഞ്ചാരിയും അറിയാതെ പറയും – ശരിയാണ്. ഒരിക്കലറിഞ്ഞു കഴിഞ്ഞാൽ, പിന്നീടൊരിക്കലും ഈ നഗരത്തെ മറന്നുകളയാനാവില്ല. അത്രയേറെ സ്വപ്നങ്ങൾ കൂട്ടിച്ചേരുന്നിടമാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം. പല ഭാഷകൾ, സംസ്കാരങ്ങൾ,  ആഘോഷങ്ങൾ, കാഴ്ചകൾ... എല്ലാം ഇവിടെ ഒന്നുചേരുന്നു. 

 

അമേരിക്കയിലെ മയാമി കഴിഞ്ഞാല്‍ എറ്റവും അധികം ആര്‍ട് ഡെക്കോ കെട്ടിടങ്ങള്‍ ഉള്ള സ്ഥലമാണ് മുംബൈ

 

330 കെട്ടിടങ്ങളാണ് ഇൗ രീതിയില്‍ നിര്‍മിച്ചിരിക്കുന്നത്.

 

മറൈന്‍ ഡ്രൈവ്, കെ‍ാളാബ, ഒാവല്‍ മൈതാന്‍, മാട്ടുംഗ എന്നിവിടങ്ങളിലാണ് ഇൗ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 

 

1930 കളിലാണ് ഇൗ നിര്‍മാണശൈലി ഇന്ത്യയില്‍ എത്തുന്നത്. 

 

ജാമിതീയരൂപങ്ങളുടെ അതിപ്രസരം ഇത്തരം നിര്‍മ്മിതികളില്‍ ഒട്ടേറെകാണാം.

 

വൃത്താകൃതിയും സമചതുരാകൃതിയും ത്രികോണവും എല്ലാം ഇൗ കെട്ടിടങ്ങളില്‍ കാണാം.

 

മുംബൈ നഗരത്തില്‍ സിനിമ തീയേറ്ററുകളും താമസസമുച്ചയങ്ങളും വാണിജ്യസമുച്ചയങ്ങളുമെല്ലാം ആര്‍ട്ട് ഡെക്കോ രീതിയില്‍ തയ്യാറാക്കിയതാണ്.

 

ചര്‍ച്ച്ഗേറ്റിലെ ഇറോസ്, കെ‍ാളാബയിലെ റീഗല്‍ എന്നിവ ഇത്തരത്തിലുള്ള തീയേറ്ററുകളാണ്.

 

ക്വീന്‍സ് നെക്‌‌ലസ് എന്നറിയപ്പെടുന്ന മറൈന്‍ ഡ്രൈവില്‍ ഒന്നരകീലോമീറ്ററോളം നീളത്തില്‍ ആര്‍ട്ട് ഡെക്കോ കെട്ടിടങ്ങള്‍ കാണാം.

English Summary: Mumbai Art Deco buildings 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com