ഗോവയിൽ അവധിയാഘോഷിച്ച് താരങ്ങൾ

goa-travel
SHARE

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി കിം ശർമയും ടെന്നീസ് താരം ലിയാൻഡർ പേസും ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഗോവയിൽ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുമുണ്ട്. 1992 നും 2016 നും ഇടയിൽ ഏഴ് ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ലിയാൻഡർ പേസ് കിം ശർമ്മയുമായി പ്രണയത്തിലാണെന്ന വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു. ഗോവയിലെ റെസ്റ്റോറന്റായ പൊസഡ ബീച്ചിലെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇരുവരും ഗോവയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്. 

കൊറോണയും ലോക്ഡൗണും കാരണം സെലിബ്രേറ്റികളടക്കം മിക്കവരും യാത്ര പോകാനാവാതെ വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയായിരുന്നു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ മിക്കവരും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും യാത്രകൾ നടത്താനും തുടങ്ങി. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്.

 രണ്ടുഡോസ് വാക്സീനും നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി ഗോവ

നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഗോവയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്, ഒപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുമ്പ് കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം മതിയാരുന്നു ഗോവയിലേക്ക് പ്രവേശിക്കുവാൻ. സഞ്ചാരികളുടെ തിരക്ക് കൂടിയതും കോവിഡ് ആശങ്കയും കണക്കിലെടുത്താണ് ഇൗ പുതിയ നിയമം. സംസ്ഥാനവ്യാപകമായുള്ള കർഫ്യൂ ജൂലൈയ് 19 വരെ നീട്ടിയിരിക്കുകയാണിപ്പോൾ. കാസിനോകൾ, പ്രതിവാര മാർക്കറ്റുകൾ, സിനിമാ ഹാളുകൾ, ഷോപ്പുകൾ എന്നിവ വൈകുന്നേരം 7 മുതൽ രാവിലെ 7 വരെ അടച്ചിരിക്കും.

English Summary: Leander Paes and Kim Sharma Holiday together in Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS