ഉത്തരേന്ത്യ ചുട്ടുപൊള്ളുമ്പോള്‍ തണുപ്പ് നിറച്ച് സഞ്ചാരികളെ കാത്തിരിക്കുന്നു ഭൂമിയിലെ സ്വര്‍ഗം

kashmir
SHARE

കോവിഡ് രണ്ടാംതരംഗത്തിന്‍റെ അലയൊടുങ്ങിയതോടെ വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് കശ്മീര്‍. 2019-ല്‍ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയശേഷം കശ്മീരിന്‍റെ വിനോദ സഞ്ചാര രംഗം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദാല്‍ തടാകം വീണ്ടും അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയാണ്.

ഉത്തരേന്ത്യ ചുട്ടുപൊള്ളുമ്പോള്‍ തണുപ്പ് മൂടുപടവുമായി സഞ്ചാരികളെ കാത്തിരിക്കുന്നു ഭൂമിയിലെ സ്വര്‍ഗം. ദാല്‍ തടാകത്തിലെ ഓളങ്ങളെ തഴുകി നീങ്ങുന്ന ശിക്കാരകള്‍. കോവിഡ് രണ്ടാം തരംഗം ഒന്നടങ്ങിയതോടെ സഞ്ചാരികളാല്‍ സജീവമാവുകയാണ് കശ്മീരിന്റെ ഓരോ കോണും. അടുത്തമാസമാകുമ്പോഴേക്കും ഈ വള്ളങ്ങള്‍ ആപ്പിളുകളാലും പ്ലമ്മുകളാലും നിറയും. അതുപോലെ സ‍ഞ്ചാരികളും നിറയട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.

"ഇന്ത്യയുടെ കിരീടമാണ് ജമ്മു കശ്മീരെങ്കില്‍ അതിലെ രത്നമാണ് ദാല്‍ തടാകം എന്നാണ് പറയുക. കശ്മീർ താ‍ഴ്‌‌‌വരയിലെ നിരവധി തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ദാല്‍ തടാകം, വര്‍ഷംതോറും നിരവധി സന്ദര്‍ശകര്‍ വന്നെത്തുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. വിക്ടോറിയൻ കാലഘട്ടത്തിലെ രീതിയില്‍ നിര്‍മിച്ച ഹൗസ്ബോട്ടുകളാണ് ദാല്‍ തടാകത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

English Summary: Dal Lake Srinagar, The Pride of Kashmir Tourism 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA