'രാമേശ്വരവും മനോഹരമായ അസ്തമയകാഴ്ചകളും' മറക്കാനാവില്ല; ചിത്രം പങ്കുവച്ച് കീര്‍ത്തി

Keerthi-2
SHARE

രാമേശ്വരത്ത് നിന്നും മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് നടി കീര്‍ത്തി സുരേഷ്. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായാണ്‌ കീര്‍ത്തിയും സംഘവും രാമേശ്വരത്തെത്തിയത്. മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കുന്നതും തോണിയില്‍ ഇരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. 

രാമേശ്വരവും അവിടുത്തെ സന്ധ്യകളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നു കീര്‍ത്തി പറയുന്നു. കീര്‍ത്തിയുടെ ചിത്രങ്ങള്‍ക്കടിയില്‍ കാജല്‍ അഗര്‍വാള്‍, മാളവിക മോഹനന്‍, ഇഷ അഗര്‍വാള്‍, തുടങ്ങിയ താരങ്ങളും കമന്‍റ് ചെയ്തിട്ടുണ്ട്. സംവിധായകന്‍ സെല്‍വരാഘവന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സാനി കായിധ'ത്തിന്‍റെ ഒരു ഭാഗമാണ് ഈയടുത്ത ദിനങ്ങളില്‍ രാമേശ്വരത്ത് നടന്നുകൊണ്ടിരുന്നത്. സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. എണ്‍പതുകളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം.

ഇതിനു മുന്‍പും നിരവധി സിനിമകള്‍ക്ക് രാമേശ്വരം ലൊക്കേഷനായിട്ടുണ്ട്. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും ഹിന്ദുക്കളുടെ തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ കടലോര നഗരത്തില്‍ ശ്രീ രാമനാഥസ്വാമി ക്ഷേത്രം, ഗന്ധമാദനപർവതം, കോദണ്ഡരാമക്ഷേത്രം,ആഞ്ജനേയക്ഷേത്രം, അഗ്നിതീർഥം, ധനുഷ്കോടി, രാമതീർഥം, ലക്ഷ്മണതീർഥം, സീതാതീർഥം, ജടായുതീർഥം, തങ്കച്ചിമഠം, തിരുപുല്ലാണി, ദേവിപട്ടണം എന്നീ പുണ്യസ്ഥലങ്ങളും ആദംസ് ബ്രിജ്, പാമ്പൻ പാലം എന്നിങ്ങനെ നിരവധി പ്രസിദ്ധമായ ഇടങ്ങളുമുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ജനിച്ച ജനിച്ച സ്ഥലം കൂടിയാണ് രാമേശ്വരം. 

കേരളത്തില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടം കൂടിയാണ് രാമേശ്വരം. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നു കുമളി–തേനി–മധുര–രാമനാഥപുരം വഴി രാമേശ്വരത്തേക്കുള്ള 396 കിലോമീറ്റർ ദൂരം എട്ടര മണിക്കൂർ കൊണ്ടെത്താം. 

കൂടാതെ, പാലക്കാട് മധുര വഴി ട്രെയിനിലും പോകാം. രാമേശ്വരം റയിൽവേ സ്റ്റേഷനിൽനിന്ന് വെറും ഒരു കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ രാമനാഥ സ്വാമി ക്ഷേത്രം. മധുരയിൽ നിന്നും രാമേശ്വരത്തേക്ക് 163 കിലോമീറ്ററാണ് ദൂരം. മധുരയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 

English Summary: Keerthy Suresh misses Rameswaram, shares stunning Pictutres from Saani Kaayidham sets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA