അഭിനയം പോലെ പ്രിയം യാത്രകളും;ലഡാക്കിലെ ചിത്രം പങ്കുവച്ച് നടി

Vineetha
SHARE

മികച്ച കഥാപാത്രങ്ങള്‍ കൊണ്ടും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ നടിയാണ് വിനീത കോശി. അഭിനയം പോലെ തന്നെ യാത്രകളും താരത്തിന് പ്രിയപ്പെട്ടതാണ്. തന്നിലേക്കുള്ള തിരിച്ചുപോക്കാണ് ഓരോ യാത്രയെന്നുമാണ് വിനീത പറയുന്നത്. വീണുകിട്ടുന്ന അവസരത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്ന വിനീതയ്ക്ക് കോവിഡും ലോക്ഡൗണും കാരണം യാത്രകൾ ഒഴിവാക്കേണ്ടി വന്നു. സുരക്ഷിതമായി യാത്ര പോകാനാവാത്ത ഇൗ സാഹചര്യത്തിൽ മുമ്പ് നടത്തിയ ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിനീത.

യാത്ര ചെയ്യാനിഷ്ടപ്പെടുന്ന എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടാകുന്ന ഇടമാണ് ലേ ലഡാക്ക്. ബൈക്കിൽ ലഡാക്ക് യാത്ര ചെയ്യുന്നവരും നിരവധിയാണ്. മനോഹരമായ പ്രകൃതിയും മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയവും അഭൗമസുന്ദരാനുഭവം ഒരുക്കുന്ന കാലാവസ്ഥയുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. 

യാത്രയിൽ ഇളവുകൾ വന്നതോടെ ലഡാക്കും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. ലഡാക്കിലേക്ക് പ്രവേശിക്കണമെങ്കിൽ എല്ലാ യാത്രക്കാർക്കും 96 മണിക്കൂറിൽ കുറയാത്ത നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ക്വാറന്റീനിൽ പോകണം. കൂടാതെ കോവിഡ് പരിശോധനയും നടത്തണം. ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഇല്ലാതെ എത്തിച്ചേരുന്ന വിനോദസഞ്ചാരിക്കു എത്തിച്ചേരുന്ന സമയത്ത് RAT പരിശോധന നിർബന്ധമാണ്.

ജനസംഖ്യയുടെ 100 ശതമാനവും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമായി മാറിയിരിക്കുകയാണ് ലഡാക്ക്. വാക്സിൻ ഒരു ഡോസെങ്കിലും നൽകിയിട്ടുണ്ട്. മാത്രമല്ല, ഹോട്ടൽ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ഈ മേഖലയിൽ ജോലി ചെയ്യുന്ന നേപ്പാൾ പൗരന്മാർ എന്നിവരുൾപ്പെടുന്ന മുഴുവൻ ആളുകൾക്കും വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

English Summary: Celebrity Travel, Vinitha Koshy Shares Throwback Pictures  from Leh Ladakh 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS