വെറും 11340 രൂപയ്ക്ക് 12 ദിവസം രാജ്യം ചുറ്റാം; അടിപൊളി ഒാഫറുമായി ഇന്ത്യന്‍ റെയില്‍വേ!

train
Representative Image
SHARE

കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങള്‍ കാണാനുള്ള നിരവധി ടൂര്‍ പ്രോഗ്രാമുകള്‍ ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഇടയ്ക്കിടെ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആവേശകരമായ പുതിയൊരു ഓഫര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് വെറും 11,340 രൂപ നിരക്കില്‍ 12 ദിവസം ഇന്ത്യ ചുറ്റാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒരു ദിവസത്തേക്ക് ആയിരം രൂപ പോലും ചെലവില്ലാതെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടുവരാം. 

റെയില്‍വേയുടെ അഭിമാനമായ ഭാരത്‌ ദര്‍ശന്‍ സ്പെഷല്‍ ടൂറിസ്റ്റ് ട്രെയിനിലായിരിക്കും യാത്ര. ടൂർ പാക്കേജ് ആഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബർ 10 ന് അവസാനിക്കും. അധികച്ചെലവില്ലാതെ രാജ്യത്തെ എല്ലാ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കാനാവുന്ന ടൂര്‍പാക്കേജുകളാണ് ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിന്‍ ഒരുക്കുന്നത്. യാത്രയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍: ഹൈദരാബാദ് - അഹമ്മദാബാദ് - നിഷ്കലങ്ക് മഹാദേവ് കടൽ ക്ഷേത്രം - അമൃത്സർ - ജയ്പൂർ - സ്റ്റാച്യൂ ഓഫ് യൂണിറ്റി.

മധുരയില്‍ നിന്നായിരിക്കും ട്രെയിന്‍ യാത്ര ആരംഭിക്കുക. ആഗസ്റ്റ്‌ 29- ന് രാവിലെ അഞ്ചുമണിക്ക് ട്രെയിന്‍ യാത്ര തുടങ്ങും. ബോർഡിങ് പോയിന്റുകൾ: മധുര, ദിണ്ടിഗൽ, കരൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി, എംജിആര്‍ ചെന്നൈ സെൻട്രൽ, നെല്ലൂർ, വിജയവാഡ

ഡീ ബോർഡിങ് പോയിന്റുകൾ: വിജയവാഡ, നെല്ലൂർ, പേരാമ്പ്ര, കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, കരൂർ, ദിണ്ടിഗൽ, മധുര

സ്ലീപ്പര്‍ കോച്ചിലായിരിക്കും യാത്ര. പതിനൊന്നു രാത്രികളും പന്ത്രണ്ടു ദിനങ്ങളും നീളുന്ന യാത്രയാണിത്‌. മൾട്ടി ഷെയറിങ് അടിസ്ഥാനത്തിലുള്ള രാത്രി താമസവും രാവിലെ ചായ/കാപ്പി, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, 1 ലിറ്റർ കുടിവെള്ളം എന്നിവയും എസ്ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് ട്രാന്‍സ്ഫര്‍, ട്രെയിനിനുള്ളില്‍ ടൂർ എസ്കോർട്ട്, യാത്രാ ഇൻഷുറൻസ്,

സാനിറ്റൈസേഷൻ കിറ്റ് എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. ടൂര്‍ ഗൈഡിന്‍റെ സഹായം വേണമെങ്കില്‍ അതിനുള്ള ചാര്‍ജ്, വിവിധ ചരിത്രസ്മാരകങ്ങളിലെ പ്രവേശനഫീസ്‌ എന്നിവ യാത്രക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കണം.യാത്രക്കായുള്ള ബുക്കിങ് ഓൺലൈനിൽ IRCTC വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റര്‍, സോണൽ ഓഫീസുകൾ, റീജണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിങ് നടത്താം.

ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റിലുണ്ട്. യാത്രക്ക് 15 ദിവസം മുമ്പ് വരെയുള്ള സമയത്ത് 250 രൂപയും 8-14 ദിവസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് നിരക്കിന്‍റെ 25% , 4-7 ദിവസങ്ങള്‍ക്ക് മുന്‍പേ 50%, 4 ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും പിഴയായി ഈടാക്കും. കൂടാതെ, എല്ലാ യാത്രക്കാരും വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ യാത്രക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടോ കയ്യില്‍ കരുതണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.irctctourism.com/pacakage_description?packageCode=SZBD383C എന്ന വെബ്പേജ് സന്ദര്‍ശിക്കുക.

English Summary: IRCTC Offers ‘Bharat Darshan' Tour Package Only For Rs 11340

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA