മഞ്ഞും മഴയും ആസ്വദിച്ച് ഇൗ സ്വർഗത്തിൽ താമസിക്കാം

wayanad1
Image From Official Site
SHARE

മലയുടെ മുകളിലോ ചെങ്കുത്തായ മലഞ്ചെരുവിലോ താമസിക്കുന്നത് എപ്പോഴെങ്കിലും സങ്കൽപിച്ചിട്ടുണ്ടോ? ഇന്ത്യയിലെ അതിശയകരമായ ചില പർവത താഴ്‌വാരങ്ങളിൽ, അവധിക്കാലം ചെലവഴിക്കാൻ ആരെയും മോഹിപ്പിക്കും വിധമുള്ള വില്ലകളുണ്ട്. കേരളമടക്കമുള്ള സുന്ദര ഭൂമിയിലെ അത്തരം ചില ക്ലിഫ് വില്ലകൾ പരിചയപ്പെടാം.

ചാറ്റോ വുഡ്സ്, വയനാട്

യാത്രികർക്ക് മാസ്മരിക അനുഭവങ്ങൾ സമ്മാനിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് വയനാട്. ഒാരോ യാത്രയിലും ഒാരോ അനുഭവമാണ് വയനാട് സമ്മാനിക്കുന്നത്. പച്ചപ്പു നിറഞ്ഞ പ്രകൃതിയോടു ചേർന്ന് താമസിക്കാൻ നിരവധിയിടങ്ങൾ‌ ഇന്നാട്ടിലുണ്ട്.

wayanad
Image From Official Site

വയനാട്ടിലെ ചൂരൽ മലയുടെ മുകളിലായി കാടിന്റെ ഹൃദയഭാഗത്തുള്ള ഒരു മികച്ച വാസസ്ഥലമാണ് ചാറ്റോ വുഡ്സ്. 7000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ് ഏകദേശം 7 ഏക്കറിൽ വ്യാപിച്ചിരിക്കുന്നു. കൊളോണിയൽ ബ്രിട്ടിഷ് ടീ എസ്റ്റേറ്റ് ബംഗ്ലാവുകളുടെ പഴയ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചാറ്റോ വുഡ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. അതിഥികൾക്കായി ഏഴ് വ്യത്യസ്ത മുറികളാണ് ഒരുക്കിയിരിക്കുന്നത്. മൂടൽമഞ്ഞിന്റെ മേലാപ്പണിഞ്ഞ കോട്ടേജുകളിലെ താമസം പർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ എന്നിവയുടെ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു.

മൗണ്ടൻ റോവർ സ്കീ ആൻഡ് നേച്ചർ റിട്രീറ്റ്, ഓലി

മഞ്ഞുമൂടിയ ഹിമാലയൻ നിരകളുടെ 180 ഡിഗ്രി കാഴ്ച നൽകുന്ന  റിസോർട്ടാണ് മൗണ്ടൻ റോവർ സ്കീ ആൻഡ് നേച്ചർ റിട്രീറ്റ്.  നന്ദാദേവി കൊടുമുടിയിൽ നിന്ന് സൂര്യോദയത്തിലേക്ക് ഉണരുന്നത് അനുഭവമാണിവിടെ. ദിവസം മുഴുവൻ പക്ഷികളുടെ മധുരഗാനം കേൾക്കുക, രാത്രിയിൽ നക്ഷത്രങ്ങൾ തിളങ്ങുന്നതു കാണുക, ഹിമാലയത്തിന്റെ മടിയിൽ കിടന്നുറങ്ങുക എല്ലാം ഒരുമിച്ച് ആസ്വദിക്കണമെങ്കിൽ ഈ ക്ലിഫ് റിസോർട്ടിലേക്ക് പോയാൽ മതി.

Nature-Retreat,-Auli
Image From Official Site

സാഹസികർക്കായി ട്രക്കിങ്, സ്കീയിങ്, സ്നോബോർഡിങ്, കാൽനടയാത്രകൾ, രാത്രികാല പരിപാടികൾ, പക്ഷിനിരീക്ഷണം, ഫൊട്ടോഗ്രഫി, ഹണിമൂൺ യാത്രക്കാർക്ക് സുഖസൗകര്യങ്ങളും ശാന്തമായ ചുറ്റുപാടുകളും അമൂല്യ നിമിഷങ്ങളും അങ്ങനെ എണ്ണിയാൽ തീരാത്തത്ര പ്രത്യേകതകളും അനുഭവങ്ങളും നിറച്ച അതിമനോഹരമായ ഒരിടമാണ് മൗണ്ടൻ റോവർ സ്കീ ആൻഡ് നേച്ചർ റിട്രീറ്റ്.

ശംഭല, മഹാബലേശ്വർ 

നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്പോട്ടാണ് മഹാബലേശ്വർ. സുന്ദര കാഴ്ചകള്‍ കണ്ട് അടിപൊളി റിസോർട്ടിൽ താമസിക്കണോ? ശംഭല റിസോർട്ട് ബെസ്റ്റ് ചോയ്സാണ്. ഇവിടുത്തെ താമപഞ്ചാഗ്നിയുടെയും മഹാബലേശ്വറിന്റെയും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ശംഭല റിസോർട്ട് ഒരു മലഞ്ചെരിവിലായിട്ടാണ് പണിതുയർത്തിയിരിക്കുന്നത്. ഗ്രാമീണ ശൈലിയിലാണ് ഇതിന്റെ രൂപകൽപന. രണ്ടു പേർക്ക് താമസിക്കാവുന്ന കോട്ടേജ് റൂമുകളാണ് ഇവിടെ.

പരമ്പരാഗതരീതിയിൽ മുളകൊണ്ടും മറ്റുമുള്ള ഫർണിച്ചർ കൊണ്ട് അലങ്കരിച്ചിരിക്കുന്ന മുറികൾ അത്യന്തം മനോഹരമാണ്. സൂര്യോദയം ഓരോ മുറിയിൽനിന്നും ഏറ്റവും സൗന്ദര്യത്തോടെ ആസ്വദിക്കാനാകും ഇവിടെ.

സെക്ളൂഡ്, രാംഗഡ്, ഉത്തരാഖണ്ഡ് 

മഹത്വവും സൗന്ദര്യവും നിറഞ്ഞ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. സഞ്ചാരികളെ കാത്ത് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ലോകമെമ്പാടുനിന്നുമുള്ള അനേകായിരം സഞ്ചാരികളാണ് വർഷംതോറും ഇവിടം സന്ദർശിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് താമസിക്കാനുള്ള മികച്ചയിടങ്ങളും ഇവിടെയുണ്ട്. അങ്ങനെയൊന്നാണ് സെക്ളൂഡ് റിസോർട്ട്.

Seclude,-Ramgarh,-Uttarakhand
Image From Official Site

സെക്ളൂഡിലെ വസന്ത് റൂം, വർഷ റൂം, ഹേമന്ത് റൂം, സിംഹ റൂം തുടങ്ങിയ അതിശയകരമായ മുറികൾ മേഘങ്ങളാൽ മൂടപ്പെട്ട രാംഗഡ് താഴ്‌‌‌വരയിലേക്കാണ് തുറക്കുന്നത്. മുറിയുടെ ജനാലയ്ക്കരികിൽ നിന്നാൽ ഹിമാലയത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം. 

ഇവിടെയുള്ള ഓരോ മുറിക്കും ഓരോ കാലത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. നൈനിറ്റാളിൽനിന്നു 19 കിലോമീറ്റർ ദൂരമേയുള്ളൂ അതിമനോഹരമായ ഈ ക്ലിഫ് വില്ലയിലേക്ക്. ഒരു കുന്നിന്റെ അറ്റത്ത് ഏറ്റവും ശാന്തത അനുഭവിക്കാൻ മികച്ചയിടമാണ് സെക്ളൂഡ്. 

ഫോർട്ട് ടിറാക്കോൾ ഹെറിറ്റേജ് ഹോട്ടൽ, ഗോവ

കടലും കടൽത്തീരങ്ങളും മാത്രമല്ല കാടും മലയും ചേർന്ന വന്യ സൗന്ദര്യവും ഗോവയ്ക്ക് സ്വന്തമാണ്. ഗോവയിൽ എത്തി പ്രകൃതിയുടെ മടിത്തട്ടിൽ താമസിക്കണമെന്നുണ്ടോ? ഫോർട്ട് ടിറാക്കോൾ ഹെറിറ്റേജ് ഹോട്ടൽ തെരഞ്ഞെടുക്കാം. ഗോവയുടെ വടക്കേ അറ്റത്തെ ഒരു മലഞ്ചെരിവിലുള്ള ഒരു പൈതൃക ഹോട്ടലാണ് ഫോർട്ട് ടിറാക്കോൾ ഹെറിറ്റേജ്.

FT Homepage Banner
Image From Official Site

വിശാലമായ അറബിക്കടലിന്റെ കാഴ്ച ഇവിടെ നിന്നാസ്വദിക്കാം. പണ്ട് പോർച്ചുഗീസ് കോട്ടയായിരുന്നു ഇവിടം. നദിയുടെയും സമുദ്രത്തിന്റെയും സംഗമത്തിന്റെ മനോഹരമായ കാഴ്ചകളാണ് ഈ വില്ലയുടെ ഏറ്റവും വലിയ ആകർഷണം. 

ഇൻഫിനിറ്റി വില്ല ബൈ ദി ക്ലിഫ്, ഗഗൻബവാഡ, കോലാപ്പുർ

കൊലാപ്പുരിലെ ഈ ക്ലിഫ്‌ടോപ്പ് റിസോർട്ട് മനോഹരമായ താഴ്‍‍‍വരയുടെ കാഴ്ച സമ്മാനിക്കും. കൊളോണിയൽ ശൈലിയിലാണ് കോട്ടേജ് രൂപകൽപന ചെയ്തിരിക്കുന്നത്. സഹ്യാദ്രിയുടെ മടിത്തട്ടിൽ സഞ്ചാരികൾക്കായി അദ്ഭുതങ്ങൾ ഒരുക്കിയിരിക്കുന്ന ഈ റിസോർട്ടിൽനിന്ന് അടുത്തുള്ള ഗഗംഘാട്ട് കോട്ടയും സന്ദർശിക്കാം.

English Summary:  Stunning Cliff Villas In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA