'നിങ്ങള്‍ നിങ്ങളായിരിക്കൂ, ലോകം പിന്തുടരും'; കുടകിന്റെ സൗന്ദര്യത്തിൽ നവ്യാനായര്‍

Navya-nair
SHARE

കുടകില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടി നവ്യാനായര്‍. മടിക്കേരിയില്‍ നിന്നുള്ള ചിത്രങ്ങളാണ്  സമൂഹമാധ്യമത്തിൽ നവ്യ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. താജ് മടിക്കേരി റിസോര്‍ട്ടിലെ മനോഹരമായ പച്ചപ്പിന്‍റെ പശ്ചാത്തലത്തില്‍ കറുത്ത ടോപ്പും ടൈറ്റ്സുമണിഞ്ഞ് നില്‍ക്കുന്ന നവ്യയെ ചിത്രത്തില്‍ കാണാം.

'നിങ്ങള്‍ നിങ്ങളായിരിക്കൂ, ലോകം പിന്തുടരും' എന്ന് നവ്യ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

താജ് മടിക്കേരി

180 ഏക്കർ മഴക്കാടുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ട് ആണ് താജ് മടിക്കേരി. ഇവിടെയുള്ള കുന്നുകൾക്കിടയിൽ രുദ്രാക്ഷം, ഏലം, കാപ്പി, കാട്ടു മുല്ല, യൂക്കാലിപ്റ്റസ് എന്നിവയുൾപ്പെടെ 200 ലധികം ഇനം ചെടികളും മരങ്ങളുമുണ്ട്. പരമ്പരാഗത കുടക് വാസ്തുവിദ്യ അനുസരിച്ച് നിര്‍മ്മിച്ച ചരിവുകളുള്ള മേൽക്കൂരകളും ഉയരമുള്ള തൂണുകളുമെല്ലാമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. 

എല്ലാ മുറികളും ഒരു നടുമുറ്റത്തേക്കാണ് തുറക്കുന്നത്. നക്ഷത്രങ്ങളുടെയും ആകാശത്തിന്‍റെയും മനോഹരമായ കാഴ്ച ആസ്വദിക്കാനാവുന്ന നിരവധി ഇടങ്ങളും ഇവിടെയുണ്ട്. കൂടാതെ റൊമാന്റിക് ഡിന്നര്‍, ഇൻഫിനിറ്റി പൂൾ, നേച്ചര്‍ വാക്ക്, ട്രെക്കിങ്, കോഫി ടേസ്റ്റിംഗ്, കൺസിയർജ് ടൂറുകൾ, കുക്കറി ക്ലാസുകള്‍, സ്പാ തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്. 

കര്‍ണാടകയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായി, പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന കുടക് കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. കാടുകളും കാപ്പിത്തോട്ടങ്ങളും മഞ്ഞണിഞ്ഞ മലനിരകളുമെല്ലാമുള്ള കുടകിലാണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടും കാവേരി നദിയുടെ തുടക്കമായ തലക്കാവേരിയുമെല്ലാമുള്ളത്. 

കൂടാതെ, അബ്ബി വെള്ളച്ചാട്ടം, മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങൾ നിൽക്കുന്ന ഗദ്ദിഗെ, മടിക്കേരി നഗരത്തിൽ മുസ്ലിം വാസ്തുമാതൃകയിൽ നിർമ്മിക്കപ്പെട്ട വിശ്വനാഥക്ഷേത്രമായ ഓംകാരേശ്വരക്ഷേത്രം, മടിക്കേരി കോട്ട, രാജാക്കന്മാര്‍ വൈകുന്നേരങ്ങളിൽ വന്നിരിക്കുമായിരുന്ന രാജാസീറ്റ്, ആനസവാരി, ഏറുമാടം , മാൻ പാർക്ക് , എന്നിവ ഒരുക്കിയ നിസർഗധാം ദ്വീപ്‌, ഹാരങ്കി ഡാം, ദുബാരെ ആനക്യാമ്പ്, നാംഡ്രോലിങ്ങ് സന്യാസ മഠം എന്നിവയുമെല്ലാം സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്.

English Summary: Celebrity Travel, Navya Nair Shares Pictures from Taj Madikeri Resort & Spa, Coorg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA