അനുമതി കിട്ടാന്‍ വിദേശത്ത് പോകുന്നതിനേക്കാള്‍ പ്രയാസം; ഈ സ്ഥലങ്ങള്‍ ഇന്ത്യയിലാണ്

sikkim
SHARE

മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യണമെങ്കില്‍ നിരവധി രേഖകളും വീസയുമെല്ലാം വേണം. ഇപ്പോൾ മിക്ക രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് പ്രവേശനവുമില്ല. നമ്മുടെ രാജ്യത്തുതന്നെ വിനോദയാത്രയ്ക്കു പറ്റിയ നിരവധി മനോഹരമായ സ്ഥലങ്ങള്‍ ഉള്ളതിനാല്‍ സഞ്ചാരികള്‍ക്ക് വിഷമിക്കേണ്ടി വരില്ല. എന്നാല്‍, വിദേശയാത്രയ്ക്കു വേണ്ടതിനേക്കാള്‍ ഒരുക്കങ്ങളും അനുമതികളും വേണ്ട ചില സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തു തന്നെയുണ്ട്. അത്തരത്തിലുള്ള ചിലയിടങ്ങള്‍ പരിചയപ്പെടാം. 

1. നാഗാലാ‌‍ന്‍ഡ്

സംസ്കാരവും പൈതൃകവും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സമ്മേളിക്കുന്നതാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അവയില്‍ ഒന്നാണ് നാഗാലാൻഡ് എന്ന സുന്ദരഭൂമി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആദിവാസി ഊരുകളിലൊന്നായ ഉങ്മ ഗ്രാമം ഇവിടെയാണ്‌. എന്നാല്‍ നാഗാലാൻഡ് യാത്രയ്ക്കു പ്രത്യേക അനുമതി വേണം. 

arunachalpradesh
By Ahishek Mahajan/shutterstock

ഇന്ത്യക്കാരായ വിനോദസഞ്ചാരികൾക്ക് നാഗാലാൻഡിലേക്ക് പ്രവേശിക്കുന്നതിന് ഇന്നർ ലൈൻ പെർമിറ്റ് (ILP) ആവശ്യമാണ്‌. സഞ്ചാരികൾ നാഗാലാൻഡ് ടൂറിസം ആപ്പിൽ (എൻടിഎ) റജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ‌ ടൂർ ഓപ്പറേറ്റർമാർ, ഹോസ്പിറ്റാലിറ്റി സെക്ടർ, റസ്റ്റോറന്റുകൾ തുടങ്ങിയവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ നാഗാലാൻഡ് ടൂറിസം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2. അരുണാചല്‍ പ്രദേശ്‌

ഭൂട്ടാൻ, മ്യാൻമർ, ചൈന എന്നീ അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. പാരിസ്ഥിതിക അതിലോല പ്രദേശമായതിനാൽ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. അരുണാചൽ പ്രദേശ് റസിഡന്റ് കമ്മിഷണർ, കൊൽക്കത്ത, ന്യൂഡൽഹി, ഷില്ലോങ്, ഗുവാഹത്തി എന്നിവിടങ്ങളില്‍നിന്നു പെർമിറ്റ് ലഭിക്കും. പരമാവധി 30 ദിവസത്തേക്ക് ഒരാൾക്ക് നൂറു രൂപയാണ് ചെലവ്. ഇന്നര്‍ ലൈൻ പെർമിറ്റ് ഓൺലൈനായും ലഭിക്കും.

3. മിസോറം

വിവിധ തദ്ദേശീയ ഗോത്രങ്ങളുള്ള സംസ്ഥാനമാണ് മിസോറം. ബംഗ്ലദേശും മ്യാൻമാറുമായി അതിർത്തി പങ്കിടുന്നതിനാൽ സഞ്ചാരികള്‍ക്ക് മിസോറമിലേക്ക് പ്രവേശിക്കാൻ ഇന്നര്‍ ലൈൻ പെർമിറ്റ് നിർബന്ധമാണ്. കൊൽക്കത്ത, സിൽചാർ, ഷില്ലോങ്, ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിൽനിന്ന് പെർമിറ്റ് ലഭിക്കും. വിമാനത്തിലാണ് യാത്രയെങ്കിൽ, ഐസ്വാളിലെ ലെങ്‌പൂയി എയർപോർട്ടിൽ എത്തിച്ചേരുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്നു യാത്രക്കായുള്ള അനുമതി പാസുകൾ ലഭിക്കും. ഒരു താൽക്കാലിക പെർമിറ്റിന് കുറഞ്ഞത് 120 രൂപയാണ്.

mizoram
By Lalhmangaiha Khawlhring/shutterstock

4. സിക്കിമിലെ സംരക്ഷിത പ്രദേശങ്ങള്‍

sikkim1
By Roop_Dey/shutterstock

സിക്കിമിലെ ചില സ്ഥലങ്ങള്‍ സന്ദർശിക്കാൻ സഞ്ചാരികള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. സോംഗോ-ബാബ മന്ദിർ യാത്ര, നാഥു ലാ പാസ് ടൂർ, സിംഗലീല ട്രെക്ക്, സോംഗ്രി ട്രെക്ക്, യുംതാങ്, സീറോ പോയിന്റ് ട്രിപ്പ്, യുമെസംഡോംഗ്, ഗുരുഡോങ്മാർ തടാകം, തങ്കു-ചോപ്താ താഴ്വര എന്നിവ ഈ സ്ഥലങ്ങളില്‍ പെടും. ടൂറിസം ആൻഡ് സിവിൽ ഏവിയേഷൻ വകുപ്പും പൊലീസ് ചെക്ക് പോസ്റ്റുമാണ് അനുമതികൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് സിക്കിം ടൂറിസം വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവർ വഴിയും പെർമിറ്റ് എടുക്കാം.

English Summary: Destinations in India where even Indians need a permit to enter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA