കാടിനുള്ളിലെ കൊച്ചുവീട്ടില്‍ താമസിക്കാം; പോകാം ഏഴു സഹോദരിമാരുടെ നാട്ടിലേക്ക്

enchanted-forest-farm3
Image From Official Site
SHARE

ദിവസങ്ങളായി വീടിനകത്ത് മുറിയടച്ചിരുന്നു വര്‍ക്ക് ഫ്രം ഹോം ചെയ്ത് മടുത്തോ? ഒന്നു ഫ്രെഷാവാന്‍ ഒരു യാത്ര പോയാലോ? അടുത്തെങ്ങുമല്ല, അങ്ങകലെ ഏഴു സഹോദരിമാരുടെ നാട്ടിലേക്ക്... ഹിമാലയച്ചുവട്ടിലെ സ്വര്‍ഗഭൂമികളിലൊന്നായ സിക്കിമിലേക്ക്. ഇരുട്ടു മൂടിയ കാടിനും മഞ്ഞണിഞ്ഞ മലനിരകള്‍ക്കുമിടയില്‍ ഒരു കുഞ്ഞുവീട്ടില്‍ താമസിക്കാം. സഞ്ചാരികള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്ന ഇടമാണ് ഗാങ്ടോക്കിലുള്ള എന്‍ചാന്‍റഡ് ഫോറസ്റ്റ് ഫാം.   

സിക്കിമിലെ ഗാങ്ടോക്കിനടുത്തുള്ള മനോഹരമായ ഗ്രാമമായ പാർബിംഗിൽ കാട്ടിനുള്ളിലായി സ്ഥിതിചെയ്യുന്ന 18 ഏക്കർ കൃഷിസ്ഥലമാണിത്. അതിഥികൾക്ക് ഇവിടെ താമസസൗകര്യമുണ്ട്. എങ്ങും പക്ഷികളുടെ കലപിലയും അടുത്തുള്ള വെള്ളച്ചാട്ടത്തിന്‍റെ കളകളവും കാതിനു കുളിരു പകരും. ചുറ്റുമുള്ള മലനിരകളെ തഴുകിയെത്തുന്ന കാറ്റേറ്റ്, മുഴുവന്‍ ടെന്‍ഷനും അലിയിച്ചു കളയാം. പ്രകൃതിസ്നേഹികളായ സഞ്ചാരികള്‍ക്ക് ഇവിടം ഏറെ ഇഷ്ടമാകും എന്ന കാര്യത്തില്‍ സംശയമില്ല. 

enchanted-forest-farm
Image From Official Site

താമസക്കാര്‍ക്കായി ഭക്ഷണവും ഇവിടെത്തന്നെ ഒരുക്കുന്നുണ്ട്‌. ഇതിനായുള്ള പച്ചക്കറികളും മറ്റും ഓര്‍ഗാനിക് രീതിയില്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. വേണമെങ്കില്‍ താമസക്കാര്‍ക്കും കൃഷിപ്പണികളില്‍ പങ്കാളികളാകാം. മരങ്ങളില്‍ നിന്നും നേരിട്ട് പഴങ്ങളും മറ്റും പറിച്ച് രുചിക്കാം. വാൽനട്ട്, പേര, പീച്ച്, ടാമരില്ലോ, മാൻഡാരിൻ ഓറഞ്ച്, ആപ്പിൾ, കരിമ്പ്, നേപ്പാളീസ് ഹോഗ്പ്ലം, അവോക്കാഡോ, പാഷൻ ഫ്രൂട്ട് തുടങ്ങി ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നിരവധി ദമ്പതിമാരായ പ്രിയ, ദീപ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഫാം നടത്തുന്നത്. 

enchanted-forest-farm2
Image From Official Site

അതിഥികൾക്കായി മനോഹരമായ വെള്ളച്ചാട്ടത്തിന്‍റെയും അരുവിയുടെയും കാഴ്ചകള്‍ ഒരുക്കുന്ന പിക്നിക്കും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം പുറത്ത് തീകൂട്ടി വേവിച്ച്, അരുവിക്കരികില്‍ ഇരുന്നു കഴിക്കാം. അതിനു ശേഷം ചുറ്റുമുള്ള ഗ്രാമങ്ങളിലൂടെ ഹൈക്കിംഗും ചെയ്യാം. പക്ഷിനിരീക്ഷണത്തിനുള്ള സൗകര്യവുമുണ്ട്. ഇതിനായി ഗൈഡിന്‍റെ സേവനവും ലഭ്യമാണ്. ഇവ കൂടാതെ മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ ബോണ്‍ഫയറും ബിബിക്യു സൗകര്യവും ഒരുക്കിത്തരും. 

enchanted-forest-farm1
Image From Official Site

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ +91-9886491083 എന്ന നമ്പറിലോ info@enchantedforestsikkim.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

English Summary: Enchanted Forest Farm  Gangtok, Sikkim

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA