ജനത്തിരക്ക് കാരണം ഈ സ്ഥലങ്ങളിൽ പോകാൻ പേടി ആണോ? എങ്കിൽ ട്രാക്ക് ഒന്ന് മാറ്റി പിടിക്കാം

mussoorie
By Peppy Graphics/shutterstock
SHARE

പ്രകൃതിഭംഗിയാലും വൈവിധ്യത്താലും അനുഗ്രഹീതമാണ് ഇന്ത്യ. എല്ലാ തരത്തിലുമുള്ള സഞ്ചാരികള്‍ക്കും പറ്റിയ ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. പല ഭാഗങ്ങളിലും പല കാലാവസ്ഥയാണ് എന്നതും സഞ്ചാരികളെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണ്. ഒരു ഭാഗത്ത് കടുത്ത വേനലാകുമ്പോഴും മറുഭാഗത്ത് മഞ്ഞുപൊതിഞ്ഞ മലനിരകള്‍ക്ക് ഒരു ക്ഷാമവുമില്ല! 

mussoorie1
By Sondipon/shutterstock

രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന നിരവധി മനോഹര ഇടങ്ങളുണ്ട്. എന്നാല്‍ ഇവ പലപ്പോഴും ആളും ബഹളവും നിറഞ്ഞതായിരിക്കും. ഈയിടങ്ങളുടെ അതേ സുഖസൗകര്യങ്ങള്‍ ഉള്ളതും ഇവയുടെ അതേ കാഴ്ച നല്‍കുന്നതുമായ മറ്റു സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. യാത്ര മനംനിറഞ്ഞ് ആസ്വദിക്കുക എന്നത് മുഖ്യലക്ഷ്യമാക്കി യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഈ 'കാര്‍ബണ്‍ കോപ്പി സ്ഥലങ്ങള്‍' കൂടുതല്‍ മികച്ച അനുഭവമായിരിക്കും. ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പകരം വെക്കാവുന്ന അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. 

മസൂറി-വയനാട്

വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മസൂറി. ആള്‍ക്കൂട്ടം ഒഴിഞ്ഞ നേരം മസൂറിയില്‍ ഉണ്ടാകാറില്ല. സുന്ദരമായ മലനിരകളും മഞ്ഞും പച്ചപ്പുമാണ് മസൂറിയെ മനോഹരിയാക്കുന്നത്. അത്രയും തന്നെ സൗന്ദര്യവും സുഖകരമായ കാലാവസ്ഥയുമുള്ള ഇടമാണ് വയനാട്.  അധികം പേരൊന്നും ചെന്നിട്ടില്ലാത്ത ഒട്ടേറെ ഇടങ്ങള്‍ വയനാട്ടിലുണ്ട്. 

ഹംപി-തഞ്ചാവൂര്‍

പുരാതനമായ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഇഷ്ടമാണ്, എന്നാല്‍ ആൾക്കൂട്ടം ഇഷ്ടമല്ല എങ്കില്‍ ഹംപിക്ക് പകരം തഞ്ചാവൂരിലേക്ക് പോകാം. തഞ്ചാവൂരിലെ ഒൻപതാം നൂറ്റാണ്ട് മുതലുള്ള ചോള രാജവംശത്തിന്റെ വാസ്തുവിദ്യാ വിസ്മയങ്ങൾ ഏതൊരു ചരിത്രസ്നേഹിക്കും മനോഹരമായ അനുഭവമായിരിക്കും. സന്ദര്‍ശകരെ, ആ കാലത്തേക്ക് കൂട്ടി കൊണ്ടുപോകുന്ന രാജകീയ കോട്ട സമുച്ചയവും പുരാതന ക്ഷേത്രങ്ങളും ഇവിടെ ധാരാളമുണ്ട്. ഒപ്പം ചരിത്രരേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ആർട്ട് ഗാലറിയും സന്ദര്‍ശിക്കാം. 

ഗോവ-ഗോകര്‍ണ്ണം

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ബീച്ച് ഡെസ്റ്റിനേഷനാണെങ്കിലും ഗോവയിലെ ജനക്കൂട്ടം പലർക്കും ഇഷ്ടപ്പെടണം എന്നില്ല. വര്‍ഷംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഗോവയിലേക്ക് പറന്നെത്തുന്നത്. 

goa
By Guzel Gashigullina/shutterstock

ഗോവയെക്കാൾ മികച്ച കടല്‍ത്തീരമാണ് ഗോകർണത്തുള്ളത്. ഇവിടെ താരതമ്യേന തിരക്കും കുറവാണ്. ജലവിനോദങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഗോവയിലേതു പോലെത്തന്നെ ഇവിടെയുമുണ്ട്.

ഋഷികേശ്-തീര്‍ത്ഥന്‍വാലി

രാജ്യത്തെ മികച്ച റിവർ റാഫ്റ്റിംഗ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഋഷികേശ്. സാഹസിക സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. എന്നാല്‍ പലപ്പോഴും സഞ്ചാരികളുടെ തിരക്ക് കാരണം ഈ അനുഭവങ്ങള്‍ ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല. 

gokarna
By d_odin/shutterstock

അങ്ങനെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ഹിമാചൽ പ്രദേശിലെ തീർത്ഥൻ താഴ്‍‍വര. റിവർ റാഫ്റ്റിങ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇതും. ട്രെക്കിങ്ങിന്റെ  പറുദീസ എന്നും അറിയപ്പെടുന്ന തീര്‍ത്ഥന്‍ താഴ്‌വരയുടെ മനോഹാരിതയും ഋഷികേശിനോട് കിടപിടിക്കുന്നതാണ്.  

tawang
By Kun the photographer/shutterstock

നൈനിറ്റാള്‍-തവാങ്ങ്‌

ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങ്ങില്‍ നിരവധി തടാകങ്ങളുണ്ട്. നൈനിറ്റാളിലെ തടാകങ്ങള്‍ കാണാനായി യാത്ര ചെയ്യുന്നവര്‍ക്ക് തവാങ്ങും മികച്ച ഒരു ഓപ്ഷനാണ്. അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹര പട്ടണം പച്ചപ്പ്, തടാകങ്ങൾ, രുചികരമായ ഭക്ഷണം, തവാങ് എന്നിങ്ങനെ സഞ്ചാരികള്‍ കൊതിക്കുന്ന എല്ലാ ചേരുവകളും ഒത്തിണങ്ങിയതാണ്. അധികം പേരൊന്നും യാത്ര ചെയ്ത് ഇവിടേക്ക് എത്തിച്ചേരാറില്ല എന്നതിനാല്‍ നൈനിറ്റാളിനെ അപേക്ഷിച്ച് തിരക്ക് താരതമ്യേന കുറവാണ്. 

English Summary: Amazing Alternatives to most popular Destinations in India 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA