ഇത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം; സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം

kunal-kemmu
SHARE

ജീവിതത്തിലെ വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് ബോളിവുഡ് താരം കുനാൽ ഖേമു. ലേ ലഡാക്കിലേക്ക് ആശിച്ചു മോഹിച്ചു വാങ്ങിയ ബൈക്കിൽ റൈഡ് നടത്തുന്നതിന്റെ വിശേഷങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കുനാലിന്റെ  ഇൻസ്റ്റഗ്രാം. നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരം കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. പ്രശസ്ത ഹിന്ദി നടൻ സൈഫ് അലി ഖാന്റെ സഹോദരി ഭർത്താവാണ് കുനാൽ ഖേമു.

ഇന്ന് ബൈക്കിൽ ഹിമാലയം കയറുന്ന സഞ്ചാരികൾ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഒറ്റയ്ക്ക് ബൈക്കിലുള്ള യാത്ര രസകരവും ആവേശവുമാണ്. ആ സ്വപ്നയാത്രയുടെ സന്തോഷത്തിലാണ് താരം.

ഏറെ നാളായി മനസ്സിലുള്ള ബൈക്ക് റൈഡ് ട്രിപ്പ് ആരംഭിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും യാത്ര പുറപ്പെടും മുമ്പുള്ള കുനാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ലേ ലഡാക്കിലേക്ക് ഒരു ബൈക്ക് ട്രിപ്പ് പോവുക എന്നത്  ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നുവെന്നാണ് താരം പറയുന്നത്.

സുഹൃത്തുക്കൾക്കൊപ്പമാണ് കുനാൽ ലഡാക്കിലേക്ക് യാത്രതിരിച്ചത്. യാത്രയ്ക്കിടയിൽ ഓർമകൾ പലതും മനോഹരമായ ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടേയും താരം പങ്കുവയ്ക്കുന്നുണ്ട്. ലേയിലേയും ലഡാക്കിലെയും ജീവിതവും അവിടുത്തെ ജനങ്ങളും പ്രകൃതിയും എല്ലാം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഇപ്പോൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഇൗ യാത്രയാണെന്നും മറ്റൊരു ചിത്രത്തിനൊപ്പം കുനാൽ ഖേമു എഴുതി.

അതിമനോഹര കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ലേ. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം ആളുകള്‍ ഒരിക്കലെങ്കിലും ഒന്നുപോകാൻ ആഗ്രഹിക്കും ഈ സുന്ദരമായ ഭൂമിയിലേക്ക്. നിരവധി അദ്ഭുതങ്ങൾ ഒരുക്കിയാണ് ലഡാക്ക് സന്ദർശകരെ കാത്തിരിക്കുന്നത്.

English Summary: Kunal Kemmu Fulfills His Dream Of Visiting Ladakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA