മഞ്ഞില്‍ തെന്നി നീങ്ങാം;ഇന്ത്യയിലെ ഏറ്റവും മികച്ച സ്കീ റിസോർട്ടുകൾ ഇതാ

ski3
SHARE

സാഹസിക സഞ്ചാരികൾക്ക് സ്കീയിങ് ഏറെ പ്രിയപ്പെട്ടതാണ്. മഞ്ഞിലൂടെ തെന്നി നീങ്ങിപോകുന്ന ഈ വിനോദം ഒരിക്കലെങ്കിലും ഞങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്തണം. ഇന്ത്യയിൽ നിരവധി സ്കീ റിസോർട്ടുകളുണ്ട്. മഞ്ഞ് ഇഷ്ടപ്പെടുകയും സ്കീയിങ് ഒരു കൈ പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണെങ്കിൽ ഹിമാലയൻ സംസ്ഥാനങ്ങളിലേക്ക് പോകാം. ഇന്ത്യയിലെ പ്രശസ്തമായ ചില സ്കീ കേന്ദ്രങ്ങൾ ഇതാ. 

ഓലി, ഉത്തരാഖണ്ഡ്

ഇന്ത്യയിലെ ഏറ്റവും മികച്ച 3 സ്കീ റിസോർട്ടുകളിൽ ഒന്നാണ് ഓലി.രാജ്യത്ത് ഏറ്റവുമധികം പേർ സന്ദർശിരിക്കുന്ന സ്കീയിങ് കേന്ദ്രം കൂടിയാണിത്. 2011 ൽ, ഓലി ഇന്ത്യയിലെ ആദ്യത്തെ സാഫ് വിന്റർ ഗെയിംസ് ആതിഥേയത്വം വഹിച്ചതോടെയാണ് ഓലിയുടെ പ്രശസ്തി വാനോളമുയർന്നത്. അതിനുശേഷം, ഈ സ്ഥലം ഒരു ശീതകാല കായിക കേന്ദ്രമായി അംഗീകാരം നേടി. 

സ്കീയിങ് ക്ലാസുകൾ നടത്തുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ  മഞ്ഞുമൂടിയ ഹിൽ സ്റ്റേഷനിൽ നന്ദാ ദേവികാമേട്, മന പർവത്, ദുനഗിരി, ബീത്താർതോളി, നീലകാന്ത്, ഹാതി പർബത്, ഘോരി പർബത്, നർ പർബത്,തുടങ്ങി നിരവധി സ്ഥലങ്ങൾ സ്കീയിങ് അനുയോജ്യമായിട്ടുണ്ട്. 

നിത്യഹരിത കോണിഫറുകളും ഓക്ക് വനവും കൊണ്ട് ചുറ്റപ്പെട്ട ഇവിടം സഞ്ചാരികൾക്ക് അ സ്വർഗീയമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. ഒരു കാലത്ത് അർദ്ധസൈനിക വിഭാഗങ്ങൾക്ക് പരിശീലനത്തിനുള്ള മൈതാനങ്ങളായിരുന്ന ഓലിയുടെ മഞ്ഞുമൂടിയ ചരിവുകൾ ലോകത്തിലെ ഏറ്റവും മികച്ച സ്കീയിംഗ് ഗ്രൗണ്ടുകളുമായിട്ടാണ് വിദേശീയർ പോലും താരതമ്യം ചെയ്യുന്നത്. 

ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

നാർക്കണ്ട, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിന്റെ മടിത്തട്ടിലുള്ള നാർക്കണ്ടയാണ് ഇന്ത്യയിലെ മറ്റൊരു ആകർഷണീയമായ സ്കീയിങ് കേന്ദ്രം. ഷിംലയിൽ നിന്ന് 65 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ തുടക്കക്കാർ മുതൽ വിപുലമായ ലെവൽ സ്കീയർമാർ വരെ എല്ലാവർക്കും അനുയോജ്യമാണ്. ഇന്ത്യ- ടിബറ്റ് റോഡിൽ 2708 മീറ്റർ ഉയരത്തിലാണ് നർക്കണ്ട സ്ഥിതി ചെയ്യുന്നത്. 

ഇത് മഞ്ഞുമലകളുടെ മനോഹരമായ കാഴ്ച നൽകുന്നു. സ്കീയിങ്ങിനും വിന്റർ സ്പോർട്സിനും പേരുകേട്ട നാർക്കണ്ട, പ്രകൃതിയുടെ മനോഹാരിതയുള്ള ഇന്ത്യയിലെ ഏറ്റവും പഴയ സ്കീ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. നാർക്കണ്ടയിൽ സ്കീയിംഗിന് ഏറ്റവും അനുയോജ്യമായ സമയം ജനുവരി, ഫെബ്രുവരി മാസങ്ങളാണ്.

കുഫ്രി, ഹിമാചൽ പ്രദേശ്

ഷിംലയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് കുഫ്രി. ഹിമാചൽ പ്രദേശിലെ പ്രശസ്തമായ സ്കീയിംഗ് ഹബ് ഇവിടം ശൈത്യകാലത്ത്, ലോകമെമ്പാടുമുള്ള സ്കീയർമാരാൽ നിറയും. ഇവിടുത്തെ മഞ്ഞുമൂടിയ ചരിവുകൾ അവിശ്വസനീയമായ സ്കീയിങ് അനുഭവം നൽകുന്നു. എല്ലാ വർഷവും കുഫ്രിയിൽ ഹിമാചൽ ടൂറിസം വകുപ്പ് വാർഷിക ശൈത്യകാല കായികമേള നടത്താറുണ്ട്.

കുഫ്രി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്.

ഗുൽമാർഗ്, ജമ്മു കശ്മീർ

ഈ പട്ടികയിലെ അടുത്ത സ്കീയിങ് പാരഡൈസാണ് ഗുൽമാർഗ്. ഗുൽമാർഗിലെ സ്കീയിങ് കശ്മീരിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ്. കോങ്‌ഡോറിയും അപർവാഹത്ത് കൊടുമുടിയുമാണ് ഇവിടുത്തെ മികച്ച സ്കീൻ പോയിൻറുകൾ.തുടക്കക്കാർക്ക് കോങ്‌ഡോറിയിൽ സ്കീയിങ് നടത്തുന്നതാണ് നല്ലത്. 

സന്ദർശകർക്കായി ഗണ്ടോള എന്ന വലിയ കേബിൾ കാർ സർവീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്കീയിങ് സെൻസറുകൾക്ക് സമീപത്തുള്ള ഏത് സ്റ്റോറുകളിൽ നിന്നും സ്കീയിങ്ങിന് ആവശ്യമായ സ്കീ ഗ്ലാസുകൾ, വസ്ത്രങ്ങൾ, ബൂട്ടുകൾ, സോക്സ്, ഗ്ലൗസ് എന്നിവ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

ദയറ ബുഗ്യാൽ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ദയാര ബുഗ്യാൽ അല്ലെങ്കിൽ ദയാരാ ബുഗ്യാൽ മികച്ച സ്കീയിങ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രശസ്തമാണ്. ‌ഉത്തരകാശി എന്ന പേരിൽ സമുദ്രനിരപ്പിൽ നിന്ന് 3950 മീറ്റർ (12956 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുൽമേടാണ് ദയറ ബുഗ്യാൽ. ശൈത്യകാലത്ത് (ഡിസംബർ-ഫെബ്രുവരി), പുൽത്തകിടി മഞ്ഞുമൂടി, 28 ചതുരശ്ര കിലോമീറ്റർ സ്കീയിങ് സ്ഥലമായ ചരിവുകളായി മാറുന്നു. തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ സ്കീയർമാർ വരെ എല്ലാവർക്കും അനുയോജ്യമായ ചരിവുകളുമുണ്ട്. 

English Summary: Destinations for Skiing in India for a Thrilling Snow Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA