ഗോവയിൽ അവധിക്കാലം അടിച്ചുപൊളിച്ച് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍

Kajal
SHARE

അവധിക്കാലം ആഘോഷിക്കാനായി സ്ഥിരം യാത്രകള്‍ ചെയ്യുന്ന തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ മിക്കവാറും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത് ബീച്ച് ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഗൗതം കിച്ച്ലുവുമായി വിവാഹം കഴിഞ്ഞ നടിയുടെ മാലദ്വീപ് വെക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ  വൈറലായിരുന്നു. കോണ്‍റാഡ് മാലദ്വീപ് രംഗാലി ദ്വീപില്‍, ജലത്തിനടിയില്‍ രണ്ടു നിലകളിലായി പണിത മുറാക റിസോര്‍ട്ടിനുള്ളില്‍ നിന്നും എടുത്ത ചിത്രങ്ങളായിരുന്നു അവ. 

ഗോവയില്‍ നിന്നുള്ള ചിത്രങ്ങളാണ് കാജല്‍ ഏറ്റവും പുതുതായി പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ഗോവയില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് നടി. 

2004-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 'ക്യു! ഹോ ഗയ ന' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് കാജല്‍ അഗര്‍വാള്‍ സിനിമാരംഗത്തേക്ക് കടന്നു വന്നത്. ഹിന്ദി സിനിമയിലൂടെയാണ് കടന്നു വന്നതെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെയാണ് പേരെടുത്തതും വിജയകരമായി മുന്നേറിയതും എന്നു മാത്രം.

കോവിഡ് കേസുകളുടെ വർദ്ധനവും കാരണം മാസങ്ങളോളം അടച്ചിട്ടതിന് ശേഷം വിനോദസഞ്ചാരികൾക്കായി വീണ്ടും വാതിലുകള്‍ തുറന്നിരിക്കുകയാണ് ഗോവ ഇപ്പോള്‍. 

കേരളത്തിൽ നിന്ന് ഗോവയിലേക്ക് വരുന്ന യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് നിർബന്ധമാണ്. യാത്രയ്ക്ക് പരമാവധി 72 മണിക്കൂർ മുമ്പ് നടത്തിയ ടെസ്റ്റ് ഫലമാണ് കയ്യില്‍ ഉണ്ടാവേണ്ടത്. ഇതിന് മുമ്പ്, നെഗറ്റീവ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് റിപ്പോർട്ടുകൾ സ്വീകരിച്ചിരുന്നു. കേരളത്തിൽ കോവിഡ് കേസ് വർദ്ധനവിന് ശേഷം, ഗോവൻ സർക്കാർ കേരളത്തിനായുള്ള പ്രോട്ടോക്കോളുകൾ പ്രത്യേകം മാറ്റി, നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ടുകൾ മാത്രമേ സ്വീകരിക്കൂ എന്ന് പ്രസ്താവിക്കുകയായിരുന്നു. 

English Summary: Actress Kajal Aggarwal Enjoying Vacation In Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA