ADVERTISEMENT

യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി യാത്രാ ചിത്രങ്ങള്‍ സാനിയ ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതുതായി കസോളില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് സാനിയ പങ്കു വച്ചിരിക്കുന്നത്. മരങ്ങള്‍ക്കിടയിലൂടെ നടക്കുന്നതും വെള്ളച്ചാട്ടം ആസ്വദിക്കുന്നതുമെല്ലാം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ഗ്രേ നിറത്തിലുള്ള ടോപ്പും മിനി സ്കര്‍ട്ടുമണിഞ്ഞ്‌ നില്‍ക്കുന്ന സാനിയയെ ചിത്രങ്ങളില്‍ കാണാം. ഒപ്പം, കസോളില്‍ എത്തുന്ന സഞ്ചാരികള്‍ക്കൊപ്പം നടക്കുന്ന നടന്‍ നായ്ക്കളില്‍ ഒന്നിനെയും സാനിയക്കൊപ്പം കാണാം. 

ഈ മാസം തന്നെ താജ്മഹലിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയും സാനിയ പോസ്റ്റ്‌ ചെയ്തിരുന്നു.

അതിനു മുന്നേ പോസ്റ്റ്‌ ചെയ്ത നൈനിറ്റാളില്‍ നിന്നുള്ള ട്രെക്കിംഗ് ചിത്രങ്ങളും വീഡിയോകളും സാനിയയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നാണ് സാനിയ ഇതിനെ വിശേഷിപ്പിക്കുന്നത്. 

ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോമീറ്റര്‍ കിഴക്കായി സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ടൂറിസ്റ്റുകളുടെ സ്വര്‍ഗ്ഗഭൂമിയാണ്‌. ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയന്‍ മലനിരകളും എവിടെ നോക്കിയാലും കാണുന്ന പച്ചപ്പും വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന മനോഹരമായ കാലാവസ്ഥയും മാത്രമല്ല, അധികം ജനത്തിരക്കില്ല എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. 

ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കസോളിലാണ്. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. വാട്ടര്‍ റാഫ്റ്റിംഗിന് പറ്റിയ സ്ഥലമാണ് ഇത്. കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്കായി യൂത്ത് ഹോസ്റ്റല്‍ ഇവിടെ ട്രെക്കിംഗ് സൗകര്യം ഒരുക്കാറുണ്ട്‌. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

English Summary: Saniya Iyappan In Kasol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com