ADVERTISEMENT

സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഷിംല. ഹിമാലയൻ നഗരത്തിന്റെ ഭംഗി കണ്ടറിഞ്ഞും കേട്ടും ഒരുതവണയെങ്കിലും അവിടേയ്ക്ക് പോകണമെന്ന് ആഗ്രഹിക്കാത്തവരില്ല. വർഷം മുഴുവനും സന്ദർശിക്കാവുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. ഷിംലയുടെ അതേ സൗന്ദര്യവും അനുഭവങ്ങളും ആസ്വദിക്കണമെങ്കിൽ അതിനോടു ചേർന്നു കിടക്കുന്ന മറ്റൊരു ചെറുപട്ടണം കൂടിയുണ്ട്.മഷോബ്ര,കാഴ്ചകൾ കൊണ്ട് ഗംഭീരമായ ഇവിടെ സഞ്ചാരികളുടെ ഇടയിൽ അധികം പ്രശസ്തമല്ല.

കാലാവസ്ഥ അനുസരിച്ച് രൂപം മാറുമെങ്കിലും സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന കാഴ്ചകളില്‍ ഒരു വിട്ടുവീഴ്ച മഷോബ്രയ്ക്കില്ല. ഷിംലയിലെ വളരെ പ്രധാനപ്പെട്ട പട്ടണമാണ് മഷോബ്ര. ഇവിടുത്തെ കാഴ്ചകൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യൻ രാഷ്‌ട്രപതിയുടെ വേനൽക്കാല വസതിയും മഷോബ്രയിലാണ്. 1850 ലാണ് ഈ വസതി പണികഴിപ്പിച്ചത്. തടികൊണ്ട് നിർമിച്ചിട്ടുള്ള ഈ വസതിയിലാണ് വേനൽക്കാലങ്ങളിൽ രാഷ്ട്രപതിയും കുടുംബവും താമസിക്കുന്നത്. പല ചരിത്ര പ്രധാനമായ സൃഷ്ടികളിലും ഈ കെട്ടിടത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

വർഷം മുഴുവൻ സന്ദർശിക്കാവുന്ന കാലാവസ്ഥയാണെങ്കിലും വേനൽക്കാലത്താണ് മഷോബ്ര സുന്ദരിയായി കാണപ്പെടുന്നത്. സഞ്ചാരികൾക്ക് കാണാനായി നിരവധി കാഴ്ചകളും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ മഷോബ്രയിലേക്ക് വീണ്ടും എത്തുന്നവരും നിരവധിയാണ്. സീസണുകൾ അനുസരിച്ച് സഞ്ചാരികൾക്കായി ഇവിടെ വിനോദങ്ങളും ഒരുക്കാറുണ്ട്. റാഫ്റ്റിങ്, ക്യാമ്പിങ്, പക്ഷി നിരീക്ഷണം, പാരാഗ്ലൈഡിങ്, ട്രെക്കിങ് ഇവയൊക്കെ ഇവിടുത്തെ പ്രധാന വിനോദങ്ങളാണ്. ഏപ്രിൽ, ജൂൺ മാസങ്ങളിലാണ് ഇവിടേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. മഷോബ്രയുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഷിംലയിലാണ്.

പ്രകൃതിയുടെ മടിത്തട്ടിലേക്ക് യാത്രപോകാം

ഷിംലയുടെ തിരക്കും ബഹളവും അലോസരപ്പെടുത്തുന്ന ആർക്കും തെരഞ്ഞെടുക്കാവുന്ന മികച്ച ചോയ്സാണ് മാഷോബ്ര. പ്രകൃതി സ്നേഹികൾക്കും സാഹസികത ആഗ്രഹിക്കുന്നവർക്കും ആത്മീയ സഞ്ചാരികൾക്കും അവധിക്കാല യാത്രക്കാർക്കും ഒരുപോലെ ആനന്ദകരമാണ് ഇവിടം. ഷിംലയില്‍ നിന്നും വെറും 11 കിലോമീറ്റര്‍ മാത്രം അകലെയാണ് മഷോബ്രാ സ്ഥിതി ചെയ്യുന്നത്. 

പഴത്തോട്ടങ്ങളാണ് മഷോബ്രയിലെ മറ്റൊരു പ്രധാന കാഴ്ച. ഷിംലയിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്തെടുക്കുന്നത് ഇവിടെ നിന്നുമാണ്. പൈൻമരങ്ങളുടെയും ദേവദാരു മരങ്ങളുടെയും കാടുകളാലും സമ്പന്നമാണ് ഈ നാട്. പഴയ കൊളോണിയൽ കെട്ടിടങ്ങൾ, വന സംരക്ഷണകേന്ദ്രങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, എന്നിവയുൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും  ഇവിടെയുണ്ട്. 

 

English Summary: Mashobra: The well-kept Himalayan Secret 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com