ADVERTISEMENT

പെൺ സുഹൃത്തുക്കൾക്കൊപ്പം ലഡാക്കില്‍ അടിച്ചു പൊളിച്ച് ബോളിവുഡ് നടി സാറ അലി ഖാന്‍. യാത്രയുടെ നിരവധി മനോഹര ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. രാധിക മദന്‍, ജസീന്‍ റോയല്‍ എന്നിവര്‍ക്കൊപ്പമാണ് സാറയുടെ ലഡാക്ക് യാത്ര. 

ലേയും കാർഗിലും ഉള്‍പ്പെടുന്ന കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ലിറ്റില്‍ ടിബറ്റ്‌ എന്നറിയപ്പെടുന്ന ലഡാക്കില്‍ ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ പ്രധാനമായും ഉള്ളത്. ടിബറ്റൻ സംസ്കാരത്തിന്‍റെ സ്വാധീനം ഈ പ്രദേശത്തെങ്ങും പ്രകടമായി കാണാം. നിരവധി ബുദ്ധമത ആരാധനാ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. മൊണാസ്ട്രിക്കുള്ളില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

sara-ali-khan

വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയ നിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ലഡാക്കില്‍ അതിമനോഹരമായ നിരവധി തടാകങ്ങളുണ്ട്. പാങ്ങോങ്, ക്യാഗോ സൊ, സൊ മോറിരി എന്നിവയെല്ലാം ഇങ്ങനെ ടൂറിസ്റ്റുകള്‍ സ്ഥിരമായി തേടിയെത്തുന്ന തടാകങ്ങളില്‍ ചിലതാണ്. ലഡാക്കിലെ ചെറിയൊരു നീര്‍ച്ചാലില്‍ നീന്തിത്തുടിക്കുന്ന വീഡിയോയും സാറ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ഇതുകൂടാതെ മൂവരും ഒരുമിച്ചിരിക്കുന്ന മനോഹര ചിത്രങ്ങളും കാണാം

എല്ലാ വര്‍ഷവും ഏകദേശം മേയ് മാസം പകുതിയോടെയാണ് ലഡാക്ക് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. സെപ്റ്റംബർ വരെയാണ് സാധാരണ ലഡാക്ക് സീസൺ. അതിനു ശേഷം സാധാരണയായി മഞ്ഞുകാലം തുടങ്ങുന്നതിനാല്‍ ഇവിടേക്കുള്ള റോഡുകള്‍ പതിയെ അടക്കാന്‍ തുടങ്ങും. 

ഡൽഹി-ശ്രീനഗർ-ലേ, ഡൽഹി-മണാലി-ലേ, ഡൽഹി-ഷിംല-കിന്നൗർ-കാസ, ഡൽഹി-പത്താൻകൊട്ട്-സച്ച് പാസ്-കില്ലാഡ്-മണാലി-ലേ എന്നിങ്ങനെയാണ് ഇവിടേക്ക് എത്താനുള്ള പ്രധാന റൂട്ടുകള്‍. ലേയിലേക്ക് മണാലി വഴി പോകുമ്പോൾ പാസ് എടുക്കേണ്ടതുണ്ട്. ഓൺലൈൻ ആയി പാസ് ലഭിക്കും. ഏത് വഴിയിലൂടെ ലേയില്‍ എത്തിയാലും മുൻപോട്ട് പോകുന്നതിനു വീണ്ടും പാസ് എടുക്കണം. 

ഇന്ത്യയില്‍ നിന്നുള്ള നിരവധി ഓഫ്റോഡ്‌ സഞ്ചാരികള്‍ ബൈക്കില്‍ സ്ഥിരമായി എത്താറുള്ള ഇടമാണ് ഇവിടം. ലേ പാലസ്, ഹാള്‍ ഓഫ് ഫെയിം, ശാന്തി സ്തൂപം, ഖര്‍ദുംഗ് ലാ ടോപ്‌, നുബ്ര വാലി, തുര്‍ത്തുക് ഗ്രാമം തുടങ്ങി നിരവധി മനോഹര കാഴ്ചകള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

English Summary:  Sara Ali Khan was Vacationing in the Beautiful city of Ladakh with friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com