ജീവിതത്തില്‍ മറക്കാനാവാത്ത ഒാർമകൾ സമ്മാനിച്ച ആ ദിവസങ്ങള്‍; സാനിയ

saniya-trip
SHARE

പുതിയ കാഴ്ചകളും സ്ഥലങ്ങളും തേടി യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സാനിയ ഇയ്യപ്പൻ. ഹിൽസ്റ്റേഷനുകൾ മുതൽ ബീച്ച് ഡെസ്റ്റിനേഷനുകൾ വരെ സാനിയയുടെ ഇഷ്ടയിടങ്ങളാണ്. പോയ യാത്രകളുടെ നിരവധി ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

ഹിമാചൽ പ്രദേശിലെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുമുള്ള സാനിയയുടെ നിരവധി ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്. ഒാരോ ദിവസവും ഹിമാചലിലെ മനോഹരയിടത്തക്കുള്ള യാത്രയിലാണ് താരം. കസോളിന്‍റെ കാടും തണുപ്പും വെള്ളച്ചാട്ടങ്ങളും മാത്രമല്ല സ്പിതി വാലിയിലെയും കുറ്റ്‌ലയുടെയുമൊക്കെ സൗന്ദര്യത്തിലലിഞ്ഞ് നിൽക്കുന്ന ഒരുപാട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിലെ മറക്കാനാവാത്ത ഒാര്‍മകൾ സമ്മാനിച്ച ദിവസങ്ങളാണെന്നും ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ സ്വപ്നഭൂമി

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ  ഭൂപ്രദേശങ്ങളിൽ ഒന്ന്, അതിരമണീയമായ ലാൻഡ്‌സ്‌കേപ്പ്, ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച ട്രെക്കിംഗ് ആൻറ് ടെന്റ് ലൈഫ് അനുഭവം തുടങ്ങി നിരവധി കാര്യങ്ങളാൽ  സ്പിതി വാലി അസാധാരണമായ ഒരു സാഹസിക ലക്ഷ്യസ്ഥാനമാണ് എന്നതിൽ സംശയമില്ല. സഞ്ചാരികളുടെ സ്വപ്നഭൂമിയാണു സ്പിതി. ഹിമാചൽപ്രദേശിലെ മനോഹരമായ മലഞ്ചെരിവുകളിൽ ഏറ്റവും ഭംഗിയുള്ള താഴ്‌വര. ലക്ഷത്തിലേറെ വിദേശികൾ  ഓരോ വർഷവും സ്പിതി സന്ദർശിക്കാറുണ്ട്. വർഷത്തിൽ ഭൂരിഭാഗവും അപകടകരവും വിശ്വസിക്കാൻ പറ്റാത്തതുമായ ഇടവഴികളാൽ രൂപപ്പെട്ടതും കടുത്ത മഞ്ഞുവീഴ്ചയിൽ കിടക്കുന്നതുമായ ഒട്ടനവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിൽ ഗംഭീരമായൊരു സ്ഥലമാണ് സ്പിതി വാലി.

ഹിമാലയന്‍ യാത്രയില്‍ ആരെയും പോകാന്‍ കൊതിപ്പിക്കുന്ന സ്ഥലമാണ് സ്പിതി. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം മലയിടുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. എത്തിപ്പെടാന്‍ കുറച്ച് പാടാണെങ്കിലും ഇവിടെ എത്തിയാലുള്ള സുഖം ഒന്നു വേറെത്തന്നെയാണ്. 18,300 അടി വരെ ഉയരത്തിൽ കടന്നുപോകുന്ന ഏറ്റവും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ട്രെക്കിങ്ങുകളിൽ ഒന്നാണ് സ്പിതിയിലേക്കുള്ളത്.

കുറ്റ്‌ല ഗ്രാമ കാഴ്ചയിലേക്ക്

ഹിമാചൽ പ്രദേശിലെ പാർവതി താഴ്‌വരയിലാണ് കുറ്റ്‌ല ഗ്രാമം സ്ഥിതിചെയ്യുന്നത്. ഏകദേശം 2800 അടി ഉയരത്തിലുള്ള ഈ പ്രദേശം ട്രെക്കിങ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. ടോഷ് ഗ്രാമത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ട്രെക്കിങ് ചെയ്താണ് ഇവിടെ എത്തുന്നത്. മനോഹരമായ മഞ്ഞുപുതച്ച ഹിമാലയന്‍ പര്‍വ്വത ഭാഗങ്ങളും തുള്ളിത്തുളുമ്പി നുരയിട്ട്‌ പതിക്കുന്ന അനേകം വെള്ളച്ചാട്ടങ്ങളുമടക്കം നിരവധി മനോഹരമായ കാഴ്ചകള്‍ ഈ യാത്രയില്‍ കാണാം. കൂടാതെ, വാള്‍നട്ട്‌, ആപ്പിള്‍ തോട്ടങ്ങളും ബുധവനം എന്ന കാടും രുചികരമായ ഹിമാചല്‍ വിഭവങ്ങളുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

English Summary: Saniya Iyappan Shares Beautiful Pictures from Himachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA