ADVERTISEMENT

കേരളത്തിൽ നിന്നുള്ള സഞ്ചാരികള്‍ക്ക് അഞ്ചു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി ഗോവ‌ൻ സർക്കാർ.  കോവിഡ് കേസുകള്‍ കേരളത്തിൽ പടരുന്ന സാഹചര്യത്തിലാണ് ഇൗ പുതിയ തീരുമാനം. ഈ വർഷം മെയ് 9 നാണ് ഗോവയിൽ  24 മണിക്കൂർ കർഫ്യൂ ആദ്യമായി ഏർപ്പെടുത്തിയത്. ഇപ്പോഴിതാ കർഫ്യൂ സെപ്റ്റംബർ 20 വരെ നീട്ടിയിരിക്കുകയാണ്. ഗോവയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലുംകാസിനോകൾ പോലെയുള്ളവയുടെ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.

കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അഞ്ചു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റീനും മറ്റുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലവും അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനും നിര്‍ബന്ധമാക്കി. ക്വാറന്റീന്‍ അവസാനിച്ചാലും ആര്‍ടി-പിസിആര്‍ പരിശോധനയും നടത്തണം. വിദ്യാർത്ഥികൾക്ക് ക്വാറന്റീൻ ചെയ്യുന്നതിനുള്ള ക്രമീകരണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാർ/പ്രിൻസിപ്പൽമാർ എന്നിവർ നടത്തും. ജീവനക്കാർക്ക്, അതാത് ഓഫീസുകൾ/ കമ്പനികൾ/ സ്ഥാപനങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർക്ക് മാത്രമേ ഗോവയില്‍ പ്രവേശനം അനുവദിക്കുള്ളൂ. വാക്‌സിൻ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതണം. പൂർണ വാക്സിൻ സര്‍ട്ടിഫിക്കറ്റിനൊപ്പം കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ടൂറിസ്റ്റുകള്‍ക്ക് ആവശ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കൊറോണയുടെ വ്യാപനം മൂലം ഏറ്റവും അധികം സാമ്പത്തിക നഷ്ടം നേരിട്ട ഗോവ ടൂറിസം മേഖലയെ വീണ്ടും തിരികെപ്പിടിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

English Summary: Goa Makes Quarantine Mandatory for Visitors from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com