ADVERTISEMENT

ബോളിവുഡ് താരസുന്ദരി സാറ അലി ഖാൻ വീണ്ടും യാത്രയിലാണ്. കശ്മീരിന്റെ മനോഹാരിതയില്‍ അവധിയാഘോഷിക്കുകയാണ്. നക്ഷത്രനിബിഡമായ ആകാശത്തിന്റെയും ബോൺഫയർ രാത്രികളുടെയും സുന്ദരമായ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കശ്മീർ യാത്രയ്ക്ക് മുമ്പ് മാലദ്വീപിലും ലഡാക്കിലേക്കുമുള്ള യാത്രയിലായിരുന്നു താരം.

സുഹൃത്തിനൊപ്പം സാറ ഹിമാലയത്തിന്റെയും മനോഹരമായ പ്രകൃതിയുടെയും മേഘാവൃതമായ ആകാശത്തിന്റെയും കീഴിൽ നദീതീരത്ത് പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളും കാണാം.  സാറ ഇരിക്കുന്ന ആ താഴ്‍‍‍വരയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബേതാബ് വാലി. എന്ന താഴ്‍‍വരയാണത്. സാറയുടെ അമ്മ അമൃത സിംഗിന്റെയും സണ്ണി ഡിയോളിന്റെയും ആദ്യ ചിത്രമായ ബേതാബിന്റെ പേരിലാണ് ഈ താഴ്‌വര അറിയപ്പെടുന്നത്. ആ  താഴ്‌വരയിൽ ഇരിക്കുന്ന സാറയുടെ ചിത്രം ആരാധകരിൽ വീണ്ടും പഴയ സിനിമയിലേക്ക് എത്തിച്ചു.

ബേതാബ് എന്ന സ്വർഗീയ താഴ്‌വര

ബേതാബ് വാലി യഥാർത്ഥത്തിൽ ഹഗൻ വാലി അല്ലെങ്കിൽ ഹഗൂൺ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ബോളിവുഡ് ചിത്രം ബേതാബ് ഇവിടെ ചിത്രീകരിച്ചതോടുകൂടി  താഴ്‌വരയ്ക്ക് ആ പേര് ലഭിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ  താഴ്‌വരയെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത് അതിന്റെ സമൃദ്ധമായ പുൽമേടുകളും മലനിരകളും ഇടതൂർന്ന സസ്യജാലങ്ങളുമാണ്. 

പഹൽഗാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബീറ്റാബ് വാലി, ഉയരമുള്ള ദേവദാരു മരങ്ങളും പൈൻ വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട മനോഹരമായ  ഈ  താഴ്‌വരയിൽ സ്വർഗതുല്യമായ ലിദ്ദർ നദിയുമൊഴുകുന്നു. അമർനാഥ് ക്ഷേത്ര യാത്രയിലേക്കുള്ള വഴിയിൽ പഹൽഗാമിനും ചന്ദൻവാടിക്കും ഇടയിലാണ് താഴ്‌വര. പഹൽഗാമിലെ മൂന്ന് മാലാഖ താഴ്‌വരകളിൽ ഒന്നാണിത്. മറ്റ് രണ്ടണ്ണം അരു, ചന്ദൻവാടി എന്നിവയാണ്. അതിശയകരമായ പ്രകൃതി സൗന്ദര്യത്തിന് പുറമേ, അമർനാഥ് യാത്രയ്ക്ക് പോകാനും ആഗ്രഹിക്കുന്ന സഞ്ചാരികൾക്കുള്ള പ്രശസ്തമായ ട്രെക്കിങ് കേന്ദ്രമായും ക്യാംപിങ് സൈറ്റായും ഈ  താഴ്‌വര പ്രശസ്തമാണ്. ബേതാബിന് പുറമേ നിരവധി ബോളിവുഡ് ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. 

English Summary: Sara Ali Khan Shares pictures from Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com