'എന്‍റെ മാലാഖക്കുട്ടി'... കുഞ്ഞുമകള്‍ക്കൊപ്പം ഊട്ടിയില്‍ ഭാമ

bhama-ooty-trip
Image from Instagram
SHARE

ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്. ആ സിനിമയിലെ 'കോലക്കുഴല്‍ വിളി കേട്ടോ...' എന്ന ഗാനവും ഭാമയുടെ കഥാപാത്രവുമെല്ലാം ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിലേക്ക് വളരെയെളുപ്പം കടന്നു കയറി. ശാലീനസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഭാമ ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമത്തിലൂടെ ഭാമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തന്‍റെ കുഞ്ഞു മകള്‍ക്കൊപ്പം ഊട്ടിയില്‍ നിന്നു എടുത്ത വിഡിയോ ആണ് ഏറ്റവും പുതുതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'എന്‍റെ മാലാഖക്കുട്ടി' എന്നാണ് ഭാമ വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. മഞ്ഞണിഞ്ഞ നീലഗിരി മലനിരകളുടെ പശ്ചാത്തലത്തില്‍, പച്ചപ്പുല്‍ത്തകിടിയിലൂടെ, കുഞ്ഞിനെ കയ്യിലെടുത്ത് നടക്കുന്ന ഭാമയെ കാണാം. മാളവിക സി മേനോന്‍, സംയുക്ത മേനോന്‍, വിഷ്ണുപ്രിയ തുടങ്ങിയ നടിമാരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ്‌ ദുബായിൽ ബിസിനസുകാരനായ ചെന്നിത്തല സ്വദേശി അരുണുമായി ഭാമയുടെ വിവാഹം കഴിഞ്ഞത്. ഇടയ്ക്കിടെ യാത്രകള്‍ പോകാന്‍ ഇഷ്ടമുള്ള നടിയാണ് ഭാമ. നേരത്തെ ഭാമയുടെ ഉത്തരേന്ത്യന്‍ യാത്രയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ooty

നിരവധി മലയാളികള്‍ വന്നെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഊട്ടി. അധികം തിരക്കും ബഹളവും ഒന്നുമില്ലാതെ ശാന്തമായി യാത്ര ചെയ്യാം എന്നതാണ് ഇവിടുത്തെ ഏറ്റവും മികച്ച കാര്യം. ബജറ്റ് നിരക്ക് മുതല്‍ ലക്ഷ്വറി വരെയുള്ള താമസസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സുന്ദരമായ പ്രകൃതിയും ശുദ്ധവായുവുമെല്ലാം ആസ്വദിച്ച് അവധിദിനങ്ങള്‍ മനോഹരമാക്കാന്‍ ഊട്ടിയേക്കാള്‍ മികച്ച ഒരു സ്ഥലം വേറെയില്ല. 

Coonoor-trip

ഊട്ടി ലേക്ക്, റോസ് ഗാർഡൻ, സെന്റ് സ്റ്റീഫൻസ് ചർച്ച്, നീഡില്‍ റോക്ക് വ്യൂപോയിന്റ്, അവലാഞ്ച് തടാകം തുടങ്ങിയവയെല്ലാമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

സൗന്ദര്യം ആസ്വദിച്ച് കൂനൂർ യാത്ര

ഊട്ടിയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും കുനൂരിന് ഒരു പ്രത്യേക സൗന്ദര്യമാണ്. പ്രകൃതിയാണ് ഇവിടുത്തെ നായിക. പച്ച നിറത്തിനു ഇത്രയധികം ഭംഗിയോ എന്നാശ്ചര്യപ്പെട്ടു പോകുന്ന നിരവധി കാഴ്ചകളുണ്ടിവിടെ. ഹിൽ സ്റ്റേഷൻ ആയതുകൊണ്ടുതന്നെ നല്ല തണുപ്പും കാറ്റും ഇടയ്ക്കിടെ ഓടി മാറുന്ന മൂടൽമഞ്ഞും കുന്നൂരിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. നീലഗിരി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയായ കുനൂർ, സമുദ്രനിരപ്പിൽ നിന്നും 1850 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുനൂരിലെ കാഴ്ചകൾ പോലെത്തന്നെ മനോഹരമാണ് അങ്ങോട്ടുള്ള യാത്രയും. 

English Summary: Actress Bhama Shares Beautiful Pictures from Ooty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS