ഉൗട്ടിയെ വെല്ലുന്ന തണുപ്പ്; അരാക്കു വാലിയിലെ കാഴ്ച ആസ്വദിച്ച് നടി ശ്രിന്ദ

srinda
SHARE

അഭിനയം പോലെ തന്നെ നടി ശ്രിന്ദയ്ക്ക് യാത്രകളും പ്രിയമാണ്. പോയ യാത്രകളുടെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആന്ധ്രാപ്രദേശിലെ മലനിരകളും താഴ്‍‍‍വാരങ്ങളും നിറഞ്ഞ അരാക്കു വാലിയിൽ എത്തിച്ചേർന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അരാക്കു വാലിയിലെ സാധാരണ ജനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണിത്.

ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നിന്നു തണുപ്പിന്റെ പുതപ്പണിഞ്ഞ പ്രദേശത്തിലേക്കുള്ള യാത്രയാണ് മിക്കവർക്കും പ്രിയം. ഉൗട്ടി യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഉൗട്ടിയെ വെല്ലുന്ന തണുപ്പുമായി ഒരിടം ആന്ധ്രാപ്രദേശിലുണ്ട്. മലനിരകളും, താഴ്‍‍‍വാരങ്ങളും നിറഞ്ഞ അരാക്കു വാലി. ആന്ധ്രാ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഇവിടം. പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവു ചൂടിൽ നിന്നും മാറി തണുപ്പിന്റ കുളിരണിഞ്ഞ നാട്, തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്ന പേരിലും പ്രശസ്തമാണ്. സമുദ്രനിരപ്പിൽ നിന്നും 600 മീ. മുതൽ 900 മീ.വരെ ഉയരത്തിലാണ് അരാക്കു താഴ്‍‍വര സ്ഥിതി ചെയ്യുന്നത്.

കാപ്പിപൂവിന്റെ ഗന്ധം നിറഞ്ഞ പ്രദേശം കൂടിയാണ് അരാക്കു. കാപ്പിത്തോട്ടങ്ങളുടെ മനോഹാരിതയും ചുരങ്ങളിൽ നിന്നുള്ള ഇറക്കവും കയറ്റവുമൊക്കെ സഞ്ചാരികൾക്ക്  ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരങ്ങളിലൂടെയുള്ള യാത്രയിൽ റോ‍ഡിനിരുവശവും നിബി‍‍ഡവനമാണ്. ട്രെക്കിങ് പ്രിയരുടെ സ്വർഗമാണ് അരാക്കു വാലി. വിശാഖപട്ടണത്തു നിന്നും അരാക്കിലേക്കുള്ള യാത്രയുടെ മുഖ്യാകർഷണം ഇടതൂർന്ന് വളർന്ന കാപ്പിത്തോട്ടങ്ങളാണ്. സന്ദർശകരുടെ മനം കവരുന്ന അരാക്കുവാലിയിൽ കാപ്പിയുടെ കഥപറയുന്ന കാപ്പി മ്യൂസിയവും ഉണ്ട്. വിശാഖപട്ടണത്തു നിന്ന് 115 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അരക്കു താഴ്‌വരയാണ് ഇന്ത്യയിൽ കാപ്പി ഉൽപാദത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത്. അരക്കു താഴ്‍വരയിലെ ഗോത്രവർഗക്കാരുടെ നേതൃത്വത്തിൽ അരക്കു ബ്രാൻഡിൽ 2007ൽ ഓർഗാനിക് കാപ്പി പുറത്തിറക്കിയതോടെയാണ് ഇവിടം കൂടുതൽ ശ്രദ്ധേയമാകുന്നത്. ജൈവവൈവിധ്യത്തിന് ശ്രദ്ധേയമായ അരക്കു താഴ്‍വര ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.

English Summary: Srinda Shares Beautiful Pictures from Araku Valley

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS