'കുറുപ്പിന്റെ കുപ്പായം അഴിക്കാൻ' ദുല്‍ഖര്‍; മോഹ താഴ്‌‌‌വരയിലേക്ക് സ്വപ്നയാത്ര

Dulquer
SHARE

ഹിമാചല്‍‌പ്രദേശിലെ അതിപ്രശസ്തമായ സ്പിതി താഴ്‌‌‌വരയിലൂടെ സ്വപ്നയാത്ര സഫലമാക്കി ദുല്‍ഖര്‍ സല്‍മാന്‍. യാത്രയുടെ വിഡിയോകളും ചിത്രങ്ങളും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പുകളുമുണ്ട്.

സൂര്യൻ ഹിമവാനെ കണ്ടുമുട്ടുന്നിടം, ഇവിടെ ഒഴുകുന്ന വെള്ളം തണുത്തുറയുന്നു. ഈ വേറിട്ട ലോകത്ത് മനുഷ്യൻ അന്യനാണ്. സ്പിതി വാലിയുടെ മനോഹാരിതയെക്കുറിച്ച് ദുൽഖർ ഇങ്ങനെ കുറിക്കുന്നു. 

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ്ഓഫീസിന്റെ മുന്നിൽ നിന്നുള്ള ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. ഹിമാചലിലെ ഹിക്കിം ഗ്രാമത്തിലാണ് 14567 അടി ഉയരത്തിലുള്ള ഈ പോസ്റ്റ്ഓഫീസ്.

മോഹ താഴ്‌‌‌വര സ്പിതി

വർഷത്തിൽ ഭൂരിഭാഗവും കടുത്ത മഞ്ഞുവീഴ്ചയും ഹിമാലയത്തിന്‍റെ മനോഹരമായ കാഴ്ചകളും ജനവാസം കുറഞ്ഞ മേഖലകളുമെല്ലാമായി എല്ലാ സാഹസിക സഞ്ചാരികളും പോകാന്‍ കൊതിക്കുന്ന സ്ഥലമാണ് സ്പിതി. 

സ്പിതി താഴ്‌വരയിലെ തന്നെ ഏറ്റവും വലിയ ടൗൺഷിപ്പും വാണിജ്യ കേന്ദ്രമാണ് കാസ.  വർണ്ണാഭമായ ഉത്സവങ്ങളും താഴ്‌വരയിലെ പുരാതന സാക്യ താങ്‌യുഡ് മൊണാസ്ട്രിയുമെല്ലാം കാസയിലെ കാഴ്ചകളാണ്. സമുദ്രനിരപ്പിൽ നിന്ന് 11,980 അടി ഉയരത്തിൽ സ്പിതി നദിക്കരയിലാണ് കാസ സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ്, പർവതാരോഹണം, താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള ടൂറുകൾ എന്നിവയ്ക്ക് ബേസ് ക്യാമ്പാണ് ഇവിടം.

നിരവധി ബുദ്ധമതകേന്ദ്രങ്ങളും ഈ മേഖലയില്‍ സന്ദര്‍ശിക്കാം. ഹിമാചൽ പ്രദേശിലെ ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പർവതപ്രദേശമായ സ്പിതിയില്‍ നിരവധി കൊടുമുടികളും സുന്ദരമായ താഴ്‌വരകളുമുള്ളതിനാല്‍ ട്രെക്കിന് ഏറെ അനുയോജ്യമാണ് ഇവിടം. ജൂൺ പകുതി മുതൽ ഒക്ടോബർ വരെയാണ് ഇവിടേക്കുള്ള യാത്രക്ക് അനുയോജ്യമായ സമയം.

English Summary: Dulquer Salmaan in Spiti Valley

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA