കൂർഗിലെ സൗന്ദര്യം ആസ്വദിച്ച് സിപ്പ് ലൈൻ വിഡിയോയുമായി നടി

nikkigalrani
SHARE

മലയാളം, തമിഴ്, കന്നഡ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിക്കി ഗൽറാണി. സമൂഹമാധ്യമത്തിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയം പേലെ യാത്രകള‌‌‌‌‌െയും പ്രണയിക്കുന്നയാളാണ് നിക്കി എന്ന് ഇൻസ്റ്റഗ്രാമിലൂടെ മനസ്സിലാക്കാം. യാത്ര പേയിരുന്ന നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ കൂർഗിലേക്ക് നടത്തിയ അവധിക്കാല ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സുന്ദരകാഴ്ചകൾക്കെപ്പം സിപ്പ് ലൈൻ ചെയ്യുന്ന വിഡിയേയുമുണ്ട്.

ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്

പ്രകൃതിസ്നേഹികളുടെയും വന്യജീവി നിരീക്ഷകരുടെയും ഒരുപോലെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് കുടക് എന്ന കൂര്‍ഗ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന ഇവിടം, മനോഹരമായ കാലാവസ്ഥ മൂലം 'ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്' എന്നും അറിയപ്പെടുന്നു. പ്രകൃതിസ്നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും പറുദീസയായ ഇവിടം ജൈവസമൃദ്ധിയാല്‍ സമ്പന്നമാണ്. ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് കൂര്‍ഗ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

കാപ്പിപ്പൂക്കളുടെ മനംമയക്കുന്ന സുഗന്ധവും സുഗന്ധവ്യഞ്ജന തോട്ടങ്ങളും ഏതു ഋതുവിലും സുഖകരമായ കാലാവസ്ഥയും പച്ചപ്പ്‌ നിറഞ്ഞ താഴ്‍‍‍വരകളുമെല്ലാം പശ്ചിമഘട്ടത്തിന്‍റെ മടിയില്‍ കിടക്കുന്ന കുടക് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്ന മനോഹര അനുഭവങ്ങളാണ്. മലകള്‍ക്കും കാട്ടിനുമിടയിലൂടെ അനന്തവിശാലമായി നീളുന്ന പാതകളിലൂടെയുള്ള ട്രെക്കിങ് ഏതു സഞ്ചാരിയും മോഹിപ്പിക്കും. മടിക്കേരി കോട്ട, ആബി വെള്ളച്ചാട്ടം, ഓംകരേശ്വർ ക്ഷേത്രം, ടിബറ്റൻ മൊണാസ്ട്രി, ഇറുപ്പു വെള്ളച്ചാട്ടം തുടങ്ങിയവ പ്ര‌ധാന കാഴ്ചക‌ളാ‌ണ്. 

English Summary: Nikki Galrani shares Beautiful Pictures from Coorg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS