ഓരോ നിമിഷവും ആഘോഷിക്കൂ; മഹാബലിപുരത്ത് സര്‍ഫിങ് ബോര്‍ഡുമായി കനിഹ

kaniha
SHARE

സ്ഥിരം യാത്രകള്‍ ചെയ്യുന്ന നടിമാരില്‍ ഒരാളാണ് കനിഹ. യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സമൂഹമാധ്യമത്തിൽ സജീവമാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ നായിക. ഇപ്പോഴിതാ മഹാബലിപുരത്ത് നിന്നുള്ള ചിത്രങ്ങളാണ് കനിഹ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. വെളുത്ത ടീഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ്‌, കയ്യില്‍ സര്‍ഫിങ് ബോര്‍ഡുമേന്തി നില്‍ക്കുന്ന കനിഹയെ ചിത്രത്തില്‍ കാണാം. 

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത 'പഴശ്ശിരാ‍ജ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായതാണ് കനിഹയെ കേരളക്കരയ്ക്ക് പ്രിയങ്കരിയാക്കിയത്. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്‌, കന്നഡ ഭാഷകളിലും കനിഹ അഭിനയിച്ചിട്ടുണ്ട്. ഈ യാത്ര കനിഹ എപ്പോള്‍ നടത്തിയതാണെന്ന കാര്യം വ്യക്തമല്ല. ചരിത്രമുറങ്ങുന്ന മഹാബലിപുരത്ത് ഈ വര്‍ഷം ജൂലൈയില്‍ കനിഹ യാത്ര ചെയ്തിരുന്നു. 

മഹാബലിപുരത്തെ സര്‍ഫ് ടര്‍ഫ് എന്ന റിസോര്‍ട്ടില്‍ നിന്നാണ് കനിഹ ഈ ചിത്രം എടുത്തിട്ടുള്ളത്. താമസിക്കുന്നവര്‍ക്ക് സര്‍ഫിങ്, സ്റ്റാന്‍റ് അപ്പ് പാഡില്‍, കയാക്കിങ് മുതലായ സാഹസികവിനോദങ്ങളും ഇവിടെ ഒരുക്കിയിരുന്നു. അന്‍സാരി നഗറില്‍ ഉള്ള പേള്‍ ബീച്ചിലാണ് സര്‍ഫ് ടര്‍ഫ്. നിലവില്‍ ഈ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുന്നില്ല. 

ആരാധകര്‍ ദിനംപ്രതി കൂടിവരുന്ന ഒരു സമുദ്രസാഹസിക വിനോദമാണ്‌ സര്‍ഫിങ്. 7,500 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുള്ള ഇന്ത്യയില്‍ ഇതിനനുയോജ്യമായ നിരവധി ഇടങ്ങളുണ്ട്. തിരമാലകൾ ഏറ്റവും കൂടുതലാകുന്ന മെയ് മുതൽ സെപ്തംബർ വരെയുള്ള സമയമാണ് ഇതിന്‍റെ സീസണ്‍. കർണാടകയിലെ മറവാന്തെ, മംഗലാപുരം, മണിപ്പാൽ, കപ്പു ബീച്ച്, മുർദേശ്വര, കേരളത്തിലെ കോവളം, വർക്കല, തമിഴ്‌നാട്ടിലെ മണപ്പാട് പോയിന്റ്, കോവ്‌ലോങ്, മഹാബലിപുരം എന്നിവയാണ് ഇന്ത്യയില്‍ സർഫിംഗിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളായി കണക്കാക്കുന്നത്.

English Summary: Kaniha Shares Besutiful Travel Pictures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA