ADVERTISEMENT

ഹിമാലയന്‍ മലനിരകളോട് യാത്രാമൊഴി ചൊല്ലി ദുല്‍ഖര്‍ സല്‍മാന്‍. ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം ഇവിടം വിട്ടു പോകുമ്പോള്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് ദുല്‍ഖര്‍ പറയുന്നു. ഹിമാചല്‍ എന്നും തന്‍റെ സ്വപ്നയാത്രകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നെങ്കിലും സിനിമ തന്നെ ഇവിടേക്ക് എത്തിക്കുമെന്ന് അറിയാമായിരുന്നു എന്നും ദുല്‍ഖര്‍ പറയുന്നു.

ഹിമാചലിലെ ഹിക്കിം ഗ്രാമത്തിലുള്ള, ലോകത്തെ ഏറ്റവും ഉയരമുള്ള സ്ഥലത്തുള്ള പോസ്റ്റോഫീസിനടുത്ത് നിന്നും കഴിഞ്ഞയാഴ്ച ദുല്‍ഖര്‍ ഫോട്ടോ പങ്കുവച്ചിരുന്നു. സൂര്യൻ ഹിമവാനെ കണ്ടുമുട്ടുന്നിടം, ഇവിടെ ഒഴുകുന്ന വെള്ളം തണുത്തുറയുന്നു. ഈ വേറിട്ട ലോകത്ത് മനുഷ്യൻ അന്യനാണ്. സ്പിതി വാലിയുടെ മനോഹാരിതയെക്കുറിച്ച് ദുൽഖർ ഇങ്ങനെ കുറിച്ചിരുന്നു.

വർഷത്തിൽ ഭൂരിഭാഗവും കടുത്ത മഞ്ഞുവീഴ്ചയും ഹിമാലയത്തിന്‍റെ മനോഹരമായ കാഴ്ചകളും ജനവാസം കുറഞ്ഞ മേഖലകളുമെല്ലാമായി എല്ലാ സാഹസിക സഞ്ചാരികളും പോകാന്‍ കൊതിക്കുന്ന സ്ഥലമായ സ്പിതിയുടെ കാഴ്ചകളും ദുല്‍ഖര്‍ പങ്കുവച്ചിരുന്നു.

ഒറ്റ യാത്രയിൽ

ഹിമാലയന്‍ ഭൂപ്രകൃതി, വിദൂര ഗ്രാമങ്ങള്‍, തിളങ്ങുന്ന ആല്‍പൈന്‍ തടാകങ്ങള്‍, മൊണാസ്ട്രികളും  ക്ഷേത്രങ്ങളും നിറഞ്ഞ ഇവിടം ആരെയും ആകർഷിക്കും. കാഴ്ചകൾ മാത്രമല്ല  അതിമനോഹരമായ പാചകരീതികളുമെല്ലാം നിറഞ്ഞ അതിഗംഭീരമായ വിനോദസഞ്ചാരകേന്ദ്രമാണ് ലാഹൗള്‍-സ്പിതി.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോര്‍ ഗ്രാമമായ കിബ്ബറിലെ ഏകാന്തത അനുഭവിക്കുക, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പോസ്റ്റോഫീസില്‍ നിന്നും പ്രിയപ്പെട്ടവര്‍ക്ക് കത്തുകള്‍ എഴുതുക, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോറബിള്‍ മഠത്തില്‍ ധ്യാനിക്കുക, ലാങ്സയിലെയും ലോസറിലെയും ഉയര്‍ന്ന പുല്‍മേടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ആസ്വദിക്കുക,ശാന്തമായ ചന്ദ്രതാല്‍ തടാകം സന്ദര്‍ശിച്ച് മിന്നുന്ന നക്ഷത്രങ്ങളുടെയും താരാപഥങ്ങളുടെയും കാണുക അങ്ങനെ ഒരു ജന്മത്തില്‍ നിറവേറ്റിയെടുക്കാവുന്നതിലുമപ്പുറം വിസ്മയങ്ങളെ ഒറ്റ യാത്രകൊണ്ട് നിങ്ങള്‍ക്ക് സാധ്യമാക്കാം.

English Summary: Dulquer Salmaan bids Himachal farewell with new Pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com